കച്ചവടത്തിൽ നിന്നും അധികാരത്തിലേക്ക്
വാസ്കോ ഡി ഗാമ
Kunchali Marakkar
St.Angelos Fort
Kottappuram Fort
ഹോർത്തുസ് മലബാറികസ്
1604 നവംബര്‍
ഇന്ത്യയുമായി കച്ചവടം നടത്താന്‍ 1595ല്‍ ക്യാപ്റ്റന്‍ ഹൗട്ട്മാന്‍ (Captain Houtman) ആണ് "ദി ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി' രൂപീകരിച്ചത്. പിന്നീട് ഇതുപോലെ മറ്റു കമ്പനികളുമുണ്ടായി. ഇതെല്ലാം ചേര്‍ത്താണ് "ദി യുണൈറ്റഡ് ഈസ്റ്റ് ഇന്ത്യാ കമ്പനി' 1602ല്‍ രൂപീകരിച്ചത്. അതിന്റെ ആഭിമുഖ്യത്തില്‍ അഡ്മിറല്‍ വാന്‍ഡര്‍ ഹാഗന്റെ (Admiral Steven Vander Haghen)നേതൃത്വത്തിലുള്ള കപ്പലുകളാണ് മലബാറിനെ ലക്ഷ്യമാക്കി നീങ്ങുന്നത്. ദി ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപീകരിക്കുന്നതിന് രണ്ടുവര്‍ഷം മുന്‍പ് ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് അംഗീകാരം നല്കിയിരുന്നു. പക്ഷേ അതിന്റെ പ്രതിനിധികള്‍ ഇനിയും മലബാറില്‍
( കേരളത്തില്‍ ) എത്തിയിട്ടില്ല.
ഹോര്‍ത്തൂസ് മലബാറിക്കൂസ്
വാന്‍റീഡിന്റെ നേതൃത്വത്തില്‍ പുസ്തകനിര്‍മാണത്തിനുള്ള നടപടികള്‍ തുടര്‍ന്നുകൊണ്ടിരുന്നുവെങ്കിലും മേല്‍ ഉദ്യോഗസ്ഥന്മാര്‍ അത് ഗൗരവമായി എടുത്തില്ല. മലബാറില്‍ നിന്നുള്ള കുരുമുളക് സംഭരണം കുറഞ്ഞതിന്റെ പേരില്‍ വാന്‍റീഡിനെതിരെ കുറ്റപ്പെടുത്തല്‍ ഉണ്ടായി. "ഹോര്‍ത്തൂസ് മലബാറിക്കൂസ് " പൂര്‍ത്തിയാക്കാനുള്ള മോഹത്തോടെ, മറ്റൊരു സ്ഥലത്തേയ്ക്കു സ്ഥലംമാറ്റത്തിന് അദ്ദേഹം അപേക്ഷിച്ചു.
പുസ്തകത്തിന്റെ വിവരശേഖരണം ഏതാണ്ട് പൂര്‍ത്തിയായിരുന്നതിനാല്‍ കൊച്ചി വിടുന്നതിന് അദ്ദേഹത്തിന് മടിയില്ലായിരുന്നു. വാന്‍റീഡിന്റെ അപേക്ഷ മാനിച്ച് അദ്ദേഹത്തെ കമാണ്ടര്‍ സ്ഥാനത്തുനിന്നും കമ്പനി നീക്കി. 1677 മേയ് 13-ന് ബറ്റേവിയയിലെത്തി. പുസ്തകത്തിനുവേണ്ടിയുള്ള കൈയ്യെഴുത്തുപ്രതികളും അദ്ദേഹം കൊണ്ടുപോയി. കമ്പനി മേധാവിയായി അവിടെ പ്രവര്‍ത്തിച്ചശേഷം 1678-ല്‍ ആംസ്റ്റര്‍ഡാമിലെത്തി ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. 1678-ല്‍ ഒന്നാം വാല്യവും, 79-ല്‍ രണ്ടാം വാല്യവും പ്രസിദ്ധീകരിച്ചു. പതിനൊന്നാം വാല്യം 1692-ലും, പന്ത്രണ്ടാം വാല്യം 1693-ലും പ്രസിദ്ധീകരിക്കുമ്പോള്‍ അത് കാണാനുള്ള ഭാഗ്യം വാന്‍റീഡിന് ഇല്ലായിരുന്നു. 1684-ല്‍ വാന്‍റീഡിനെ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഏഷ്യയിലെ കമ്മിഷണര്‍ ജനറല്‍ ആയി നിയമിച്ചു. 1691-ല്‍ കൊച്ചിയിലെത്തിയ അദ്ദേഹത്തിന് അസുഖം ബാധിച്ചു. പിന്നീട് സുറത്തിലേക്ക് കപ്പല്‍മാര്‍ഗം യാത്രയായ വാന്‍റീഡ് 1691 ഡിസംബര്‍ 15ന് കപ്പലില്‍ വച്ചുതന്നെ അന്തരിച്ചു. സൂറത്തിലെ ഡച്ച് സെമിത്തേരിയില്‍ ആണ് അദ്ദേഹത്തെ സംസ്കരിച്ചത്.
പ്ലാസി യുദ്ധം
ടിപ്പുസുൽത്താൻ
യൂറോപ്പ്യന്മാരുടെ വരവ്
ശരിക്കും പറഞ്ഞാല്‍ 1498ല്‍ പോര്‍ട്ടുഗീസ് കപ്പിത്താനായ വാസ്ഗോഡിഗാമയും സംഘവും വന്നതോടെയാണ് കേരളത്തിന്റെ ആധുനികചരിത്രം ആരംഭിക്കുന്നത്.
കഴിയുന്നെത്ര കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങള്‍ ശേഖരിച്ച് യൂറോപ്പ്യന്‍ രാജ്യങ്ങളിലെത്തിച്ച് ലാഭം ഉണ്ടാക്കുക, യൂറോപ്പിലെ സാധനങ്ങള്‍ ഇവിടെ നിന്നും കൊണ്ടുപോയി വില്ക്കുക തുടങ്ങിയ ലക്ഷ്യമേ ആദ്യം ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇവിടെ നിലനിന്ന സാമൂഹ്യസ്ഥിതിയും രാജാക്കന്മാരുടെ അനൈക്യവും ആക്രമണവും എല്ലാം രാഷ്ട്രീയാധികാരം കൈക്കലാക്കാന്‍ പോര്‍ട്ടുഗീസുകാര്‍ക്ക് പ്രചോദനമായി. കോട്ട കെട്ടിയും വെടിമരുന്നും പീരങ്കിയും വലിയ തോക്കും പരിശീലനം സിദ്ധിച്ച പടയാളികളുമായി അവര്‍ കേരള രാജാക്കന്മാരെ വിറപ്പിച്ചു.
ആനയും കാലാള്‍പ്പടയും അമ്പും വില്ലും വാളും പരിചയുമായി രാജാക്കന്മാര്‍ പോര്‍ട്ടുഗീസുകാരോട് ഏറ്റുമുട്ടി. അവരെല്ലാം വെടിമരുന്നിനും പീരങ്കിക്കും മുമ്പില്‍ അടിയറവ് പറഞ്ഞ് പിന്മാറി. പോര്‍ട്ടുഗീസുകാരുടെ ശക്തി കേരളരാജാക്കന്മാരെ അസ്വസ്ഥരാക്കി. കൊച്ചി ഉള്‍പ്പെടെയുള്ള വലുതും ചെറുതുമായ രാജ്യങ്ങള്‍ അവരോട് സൗഹൃദം കൂടി. കബ്രാള്‍, അല്‍മേഡ, അല്‍ബുക്കര്‍ക്ക് തുടങ്ങി ശക്തന്മാരുടെ നേതൃത്വത്തില്‍ കേരളത്തിലെത്തിയ പോര്‍ട്ടുഗീസ് സൈന്യം അവരുടെ ശക്തി തെളിയിക്കാന്‍ തുടങ്ങി. കച്ചവടത്തിന്റേയും കടലിന്റേയും ആധിപത്യം കഴിയുന്നെത്ര നേടി എടുക്കുകയായിരുന്നു ഇവരുടെയെല്ലാം ലക്ഷ്യം. കരാര്‍ വഴി പോര്‍ട്ടുഗീസുകാര്‍ പലേടത്തും കോട്ടകെട്ടി മേധാവിത്വം ഉറപ്പിച്ചു. 1503 സെപ്റ്റംബര്‍ 27ന് ശിലയിട്ട മാനുവല്‍ കോട്ട (Fort Manuel) ആണ് പോര്‍ട്ടുഗീസുകാര്‍ കൊച്ചിയില്‍ പണിത ആദ്യത്തെ കോട്ട. ഒരു യൂറോപ്പ്യന്‍ ശക്തി ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ കോട്ടയും ഇതായിരുന്നു. പിന്നീട് കണ്ണൂരില്‍ കെട്ടിയ കോട്ടയ്ക്ക് സെന്‍റ് ആന്‍ജലോ കോട്ട (Fort St. Angelo) എന്നുപേരിട്ടു. പോര്‍ട്ടുഗീസ് താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അവിടത്തെ രാജാവ് 1505ല്‍ ഫ്രാന്‍സിസ്കോ അല്‍മേഡയെ രാജപ്രതിനിധിയായി നിയമിച്ചു. അദ്ദേഹത്തിനുശേഷമാണ് അല്‍ഫോണ്‍സോ ഡി അല്‍ബുക്ക്വെര്‍ക്ക് എത്തി. ഇങ്ങനെ പലരും പിന്നീടും വന്നു. കൊച്ചിയിലെ ഭരണത്തിലാണ് പോര്‍ട്ടുഗീസുകാര്‍ ആദ്യം പിടിമുറുക്കിയത്. ക്രമേണ കൊച്ചി രാജാവ് അവരുടെ കൈയിലെ പാവയായി മാറി. അങ്ങനെ യൂറോപ്പ്യന്‍ ശക്തി ആദ്യമായി ഇവിടത്തെ ഭരണം കൈയ്യാളി.
കൊച്ചി കേന്ദ്രീകരിച്ച് കേരളം മുഴുവന്‍ വെട്ടിപ്പിടിക്കാനുള്ള തന്ത്രങ്ങള്‍ പോര്‍ട്ടുഗീസുകാര്‍ പയറ്റിക്കൊണ്ടിരുന്നു. എന്നാല്‍ ഇവരുടെ മതനയവും ഉദ്യോഗസ്ഥന്മാരുടെ അഴിമതിയും ക്രിസ്തുമതത്തില്‍ ഉണ്ടാക്കിയ ചേരിതിരിവും ജനങ്ങളുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തി. ക്രിസ്ത്യന്‍ സമുദായത്തെ റോമിലെ പോപ്പിന്റെ കീഴില്‍ കൊണ്ടുവരാനുള്ള നീക്കം സുറിയാനി ക്രിസ്ത്യാനികളെ ക്ഷുഭിതരാക്കി. ഇതിന്റെ പേരില്‍ പലേടത്തും രൂക്ഷമായ സംഘട്ടനം നടന്നു. ഇതിന്റെ ഫലമായിരുന്നു ഉദയംപേരൂര്‍ സുനഹദോസ്, കൂനന്‍കുരിശ് കലാപം എന്നിവ.
വാണിജ്യരംഗത്ത് പോര്‍ട്ടുഗീസുകാര്‍ വമ്പിച്ച മാറ്റങ്ങള്‍ വരുത്തി. കേരളീയ ഉല്പന്നങ്ങള്‍ക്ക് യൂറോപ്പില്‍ വമ്പിച്ച പ്രിയം ഉണ്ടാക്കി. യുദ്ധരംഗത്ത് പടിഞ്ഞാറന്‍ ഉപകരണങ്ങളും കുതിരപ്പടയും പോര്‍ട്ടുഗീസുകാര്‍ ഇവിടെ നടപ്പിലാക്കി. കോട്ടകെട്ടലിന്റേയും പള്ളിനിര്‍മ്മാണത്തിന്റേയും രംഗത്ത് പടിഞ്ഞാറന്‍ വാസ്തുവിദ്യ ഇവിടെ നടപ്പിലാക്കി. കേരളത്തിന്റെ പല ഭാഗത്തും പുതിയ നഗരങ്ങളുണ്ടാക്കി. അച്ചടിവിദ്യയും മതപഠനത്തിനുള്ള സെമിനാരികളും അവര്‍ കേരളത്തിന് സംഭാവന ചെയ്തു. പോര്‍ട്ടുഗീസ് ഭാഷയുമായിട്ടുള്ള ബന്ധം കേരളത്തിന് പുതിയ വിജ്ഞാനവാതിലുകള്‍ തുറന്നിട്ടു. മലയാളികള്‍ കുറെപ്പേര്‍ എങ്കിലും പോര്‍ട്ടുഗീസ് ഭാഷ പഠിച്ചു. പാശ്ചാത്യപണ്ഡിതന്മാര്‍ ഇന്ത്യയിലെ ഔഷധച്ചെടികളെപ്പറ്റി പഠനം നടത്തി. ഇന്ത്യന്‍ ഔഷധചെടികളെക്കുറിച്ച് ഗാഷ്യാ ഡാ ഓര്‍ത്താ രചിച്ച ഗ്രന്ഥം ഈ വിഷയത്തില്‍ ആദ്യത്തേതാണ്. "ചോദ്യോത്തരപുസ്തകം" സെന്‍റ് ഫ്രാന്‍സിസ് സേവ്യര്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്തു. "ചവിട്ടുനാടകം" ഒരു ജനകീയ കലയായി വികസിപ്പിച്ചതും പോര്‍ട്ടുഗീസുകാരാണ്. കശുവണ്ടി, പുകയില, ആത്തിക്ക, പേരയ്ക്ക, പിറുത്തിച്ചക്ക, പപ്പ തുടങ്ങിയ കാര്‍ഷികോല്പന്നങ്ങള്‍ കേരളത്തില്‍ കൊണ്ടുവന്ന് പ്രചരിപ്പിച്ചത് പോര്‍ട്ടുഗീസുകാരാണ്.
1604ല്‍ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി കേരളത്തിലെത്തി. അവര്‍ കോഴിക്കോട്ടെ സാമൂതിരി രാജാവുമായി ഉടമ്പടി ഒപ്പിട്ടു. ഡച്ചുകാരും ഒരു ഇന്ത്യന്‍ രാജാവുമായും ഉണ്ടാക്കിയ ആദ്യത്തെ കരാറാണിത്. കുറച്ചു കാലത്തേക്ക് പോര്‍ട്ടുഗീസുകാരും ഡച്ചുകാരും യൂറോപ്പ്യന്‍ ശക്തികളായി കേരളത്തിലുണ്ടായിരുന്നുള്ളൂ. അവര്‍ തമ്മില്‍ കൊമ്പുകോര്‍ക്കാന്‍ തുടങ്ങി. ഇതിനിടയില്‍ ക്യാപ്റ്റന്‍ കീലിംഗിന്റെ നേതൃത്വത്തില്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കപ്പലുകള്‍ കോഴിക്കോട്ട് എത്തി. പിന്നീട് ഡന്മാര്‍ക്കുകാരും ഫ്രഞ്ചുകാരും മലബാറിലെത്തി. അങ്ങോട്ട് യൂറോപ്പ്യന്‍ ശക്തികളുടെ പോര്‍ക്കളമായി കേരളം മാറി. ഡച്ചുകാരായിരുന്നു പോര്‍ട്ടുഗീസുകാരുടെ പ്രധാന ശത്രു. അവര്‍ തമ്മിലുള്ള രൂക്ഷമായ പോരാട്ടമായിരുന്നു 1663 വരെ. ആ വര്‍ഷം കൊച്ചി ഡച്ചുകാര്‍ പോര്‍ട്ടുഗീസുകാരില്‍ നിന്നും പിടിച്ചെടുത്തു. അതോടെ പോര്‍ട്ടുഗീസുകാര്‍ ഗോവയിലേക്ക് പിന്മാറി. ഡച്ചുകാരായിരുന്നു പിന്നീട് കേരളത്തിലെ പ്രധാനശക്തി.
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തന്ത്രത്തിലൂടെയാണ് കാര്യങ്ങള്‍ നീക്കിയത്. അവര്‍ ആദ്യമാദ്യം കേരളത്തിലെ രാജാക്കന്മാരോട് വലിയ കലാപങ്ങള്‍ക്കൊന്നും പോയില്ല. കരാറുകള്‍ ഉണ്ടാക്കിയും കോട്ട കെട്ടിയും അവര്‍ കച്ചവടം ഉറപ്പിച്ചു. ഫ്രഞ്ചുകാര്‍ മലബാറില്‍ മയ്യഴി എന്ന സ്ഥലം പിടിച്ചെടുത്ത് അവിടെ കേന്ദ്രീകരിച്ചു. മയ്യഴിയെ അവര്‍ പിന്നെ "മാഹി" എന്നാക്കി. ഡന്മാര്‍ക്കുകാര്‍ ഇടവാ ഏതാനും ഭാഗത്ത് കച്ചവടം നടത്തിയ ശേഷം വിടപറഞ്ഞു. ഇതിനിടയില്‍ കേരളത്തിന്റെ തെക്കുഭാഗത്തുള്ള വേണാട് എന്ന ചെറിയ രാജ്യത്ത് അധികാരത്തില്‍ വന്ന ശക്തനായ രാജാവ് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ കുളച്ചല്‍ എന്ന സ്ഥലത്തു നടത്തിയ യുദ്ധത്തിലൂടെ ഡച്ചുകാരെ തോല്പിച്ചു. അതോടെ ഡച്ചുകാരുടെ ശക്തി കേരളത്തില്‍ ക്ഷയിക്കാന്‍ തുടങ്ങി. മാര്‍ത്താണ്ഡവര്‍മ്മ അയല്‍രാജ്യങ്ങള ഓരോന്നായി പിടിച്ചെടുത്ത് രാജ്യം വിസ്തൃതമാക്കിക്കൊണ്ടിരുന്നു. അദ്ദേഹം രാജ്യത്തിന്റെ വിസ്തൃതി കൊച്ചിക്ക് സമീപം വരെ എത്തിച്ചു. കന്യാകുമാരി മുതല്‍ കൊച്ചിയുടെ അതിര്‍ത്തിവരെ നീണ്ട മാര്‍ത്താണ്ഡവര്‍മ്മയുടെ രാജ്യം പിന്നീട് "തിരുവിതാംകൂര്‍" എന്ന് അറിയപ്പെട്ടു. ആ രാജ്യത്തെ തന്ത്രശാലിയായ മാര്‍ത്താണ്ഡവര്‍മ തന്റെ കുലദൈവമായ ശ്രീപദ്മനാഭസ്വാമിക്ക് "തൃപ്പടിദാനം" എന്ന ചടങ്ങുവഴി സമര്‍പ്പിച്ചുകൊണ്ട്, തനിക്ക് രാജ്യമില്ലെന്നും താനും തന്റെ അനന്തര രാജാക്കന്മാരും "ശ്രീ പദ്മനാഭദാസന്മാര്‍" എന്ന് അറിയപ്പെടുമെന്നും പ്രഖ്യാപിച്ചു. മാര്‍ത്താണ്ഡവര്‍മ്മയ്ക്കുശേഷം അദ്ദേഹത്തിന്റെ അനന്തിരവന്‍ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ (ധര്‍മ്മരാജാവ്) അധികാരത്തില്‍ വന്നു. അദ്ദേഹത്തിന്റെ കാലത്താണ് മൈസൂറിലെ ടിപ്പുസുല്‍ത്താന്റെ മലബാര്‍ ആക്രമണം ശക്തമായത്. മലബാറിലെ പല രാജ്യങ്ങളും ടിപ്പുസുല്‍ത്താന്‍ പിടിച്ചെടുത്തു. അവിടെ നിന്നുള്ള പല രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും തിരുവിതാംകൂറില്‍ അഭയംപ്രാപിച്ചു. ഈ സമയത്ത് മൈസൂര്‍ ആക്രമണത്തെ തടയാനുള്ള ശക്തി ഡച്ചുകാര്‍ക്ക് ഇല്ലായിരുന്നു. അവര്‍ ഒരു മധ്യസ്ഥന്റെ റോളില്‍ അഭിനയിച്ചു. അതുകൊണ്ട് ടിപ്പുസുല്‍ത്താന്റെ ആക്രമണത്തിന് കുറവ് വന്നില്ല. ടിപ്പു തിരുവിതാംകൂര്‍ ലക്ഷ്യമാക്കി പടനയിച്ചു. കൊച്ചി മൈസൂറിന്റെ മേല്‍ക്കോയ്മ അംഗീകരിച്ചു. തിരുവിതാംകൂര്‍ മഹാരാജാവ് കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ ടിപ്പുവിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. ഈ സമയത്ത് കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ ഉള്‍പ്പെടെയുള്ള കേരളത്തിലെ രാജാക്കന്മാര്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെയാണ് രക്ഷകരായി കണ്ടത്. ഇംഗ്ലീഷുകാര്‍ ഈ തക്കം ശരിക്കും ഉപയോഗിച്ചു.
1790 ടിപ്പുവും ഇംഗ്ലീഷുകാരും തമ്മിലുള്ള മൂന്നാം മൈസൂര്‍ യുദ്ധം ആരംഭിച്ചു. ഇംഗ്ലീഷ് സൈന്യം ശ്രീരംഗപട്ടണം ആക്രമിച്ചു. അതോടെ ആലുവാ വരെ എത്തിയ ടിപ്പുവിന്റെ സൈന്യം മൈസൂറിലേക്ക് പിന്‍തിരിഞ്ഞു. കൊച്ചിയിലെ ശക്തന്‍ തമ്പൂരാനും സാമൂതിരിയും മലബാറിലെ മറ്റ് രാജാക്കന്മാരും ഇംഗ്ലീഷുകാരോട് കൂറ് പ്രഖ്യാപിച്ചു. കണ്ണൂര്‍ ഉള്‍പ്പെടെയുള്ള മലബാര്‍ പ്രദേശങ്ങള്‍ ഇംഗ്ലീഷുകാര്‍ പിടിച്ചെടുത്തു.
1792 ഫെബ്രുവരി 22ന് ഉണ്ടാക്കിയ ശ്രീരംഗപട്ടണം കരാര്‍ വഴി മലബാറിലെ വയനാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ടിപ്പുസുല്‍ത്താന്‍ ഇംഗ്ലീഷുകാര്‍ക്ക് വിട്ടുകൊടുത്തു. ഇംഗ്ലീഷുകാര്‍ രാജാക്കന്മാര്‍ക്ക് സ്ഥാനമാനങ്ങളും പദവിയും പെന്‍ഷനും നല്‍കിയശേഷം മലബാറിനെ ഇംഗ്ലീഷുകാര്‍ ഒറ്റ ജില്ലയാക്കി, നേരിട്ട് ഭരിച്ചു. തിരുവിതാംകൂറും കൊച്ചിയുമായി ഇംഗ്ലീഷുകാര്‍ കരാര്‍ ഉണ്ടാക്കി. അതോടെ രണ്ട് രാജ്യങ്ങളും ഇംഗ്ലീഷ് മേല്‍ക്കോയ്മ അംഗീകരിച്ചു. രാജാക്കന്മാരുടെ ഭരണം നിയന്ത്രിക്കാന്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി റസിഡന്‍റ് എന്ന ഉദ്യോഗസ്ഥനെ നിയമിച്ചു. ഈ കരാറുകളും പിന്നീട് ഉണ്ടാക്കിയ കരാറുകളും തിരുവിതാംകൂറിന്റെ രാഷ്ട്രീയാധികാരം നശിപ്പിച്ചു. വയനാടിനെ സംബന്ധിച്ച് കേരളവര്‍മ പഴശ്ശിരാജ നടത്തിയ കലാപം ആണ് പിന്നീട് ഇംഗ്ലീഷുകാര്‍ക്ക് നേരിടേണ്ടിവന്നത്. 1805 നവംബര്‍ 30ന് പഴശ്ശിയുടെ അന്ത്യത്തോടെ മലബാറില്‍ ഇംഗ്ലീഷുകാര്‍ക്ക് ഭീഷണി ഒന്നും ഇല്ലാതായി. എന്നാല്‍ 1809 തിരുവിതാംകൂറില്‍ വേലുത്തമ്പി ദളവയും കൊച്ചി പ്രധാനമന്ത്രി പാലിയത്തച്ചനും ഇംഗ്ലീഷുകാര്‍ക്ക് എതിരെ നടത്തിയ കലാപം അതിവേഗം അവര്‍ അടിച്ചമര്‍ത്തി. അതിനുശേഷം കൊച്ചിയിലും തിരുവിതാംകൂറിലും രാജാക്കന്മാരാണ് ഭരിച്ചതെങ്കിലും രാഷ്ട്രീയാധികാരം ഏകദേശം നഷ്ടപ്പെട്ടിരുന്നു. 1812ല്‍ വയനാട്ടിലുണ്ടായ കുറച്ച്യ കലാപത്തേയും ഇംഗ്ലീഷുകാര്‍ അടിച്ചമര്‍ത്തി. 1858ല്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്നും ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ തിരുവിതാംകൂറിന്റേയും കൊച്ചിയുടേയും മലബാറിന്റേയും ഭരണം പുതിയ രൂപത്തിലായി. തിരുവിതാംകൂറിലും കൊച്ചിയിലും രാജാക്കന്മാര്‍ ആണ് ഭരണം നടത്തിയിരുന്നത്. അവരുടെ മുകളില്‍ ഉള്ള റസിഡന്‍റോ, പൊളിറ്റിക്കല്‍ ഏജന്‍റോ ഉണ്ടായിരുന്നു. റസിഡന്‍റിനെ നിയന്ത്രിച്ചിരുന്നത് മദ്രാസ് പ്രവിശ്യയിലെ "ഗവര്‍ണര്‍" ആയിരുന്നു. മലബാറിലെ കളക്ടറുടെ ഭരണവും മദ്രാസ് ഗവര്‍ണറുടെ കീഴിലായിരുന്നു. 1912 വരെ കല്‍ക്കട്ടയിലായിരുന്നു ഇന്ത്യയുടെ തലസ്ഥാനം. അവിടെ വൈസ്റോയി അഥവാ ഗവര്‍ണര്‍ ജനറല്‍ ആയിരുന്നു ഇന്ത്യയിലെ മേധാവി. 1912ല്‍ പിന്നീട് തലസ്ഥാനം ഡല്‍ഹിക്ക് മാറ്റി.
1885ല്‍ ആരംഭിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അതിവേഗം രാജ്യം മുഴുവന്‍ വ്യാപിക്കുന്ന ദേശീയ സംഘടനയായി മാറിക്കൊണ്ടിരുന്നു. ആദ്യമാദ്യം വര്‍ഷത്തിലൊരിക്കല്‍ യോഗം കൂടി ചില പ്രമേയങ്ങള്‍ മാത്രം പാസാക്കിക്കൊണ്ടിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇന്ത്യയിലെത്തിയ ശേഷം അതിവേഗം ഒരു സമരസംഘടനയായി മാറി. ഗാന്ധിജി ഇന്ത്യയിലെത്തുകയോ "മഹാത്മാവ്" ആകുകയോ ചെയ്യുന്നതിനു മുന്പ് അദ്ദേഹത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ രണ്ട് മലയാളികളുണ്ടായിരുന്നു. അത് സ്വദേശാഭിമാനി പത്രാധിപര്‍ രാമകൃഷ്ണപിള്ളയും,
ബാരിസ്റ്റര്‍ ജി.പി. പിള്ളയും ആണ്. രാമകൃഷ്ണപിള്ളയാണ് ആദ്യമായി മോഹന്‍ദാസ് ഗാന്ധി എന്ന പുസ്തകം എഴുതിയത്. ഗാന്ധിജിയുടെ ജീവചരിത്രം ഇത്തരത്തില്‍ ഇന്ത്യയില്‍ തന്നെ ആദ്യത്തേതാണെന്ന് പറയുന്നു. എന്നാല്‍ രാമകൃഷ്ണ പുസ്തകം എഴുതുന്നതിന് എത്രയോ മുമ്പ് ഗാന്ധിജിയുടെ ഇന്ത്യന്‍ രാഷ്ട്രീയം ഒരുങ്ങുകയും ദക്ഷിണാഫ്രിക്കന്‍ പ്രശ്നം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കുകയും അതിന് പത്രങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും ദേശവ്യാപകമായി പ്രചരണം കൊടുക്കുകയും ചെയ്ത കോണ്‍ഗ്രസ് നേതാവ് ആണ് ജി.പി. പിള്ള (ജി. പരമേശ്വരന്‍ പിള്ള). അദ്ദേഹമാണ് ബാരിസ്റ്റര്‍ ജി.പി. എന്ന പേരില്‍ ചരിത്രത്തില്‍ അറിയപ്പെടുന്നത്. ഗാന്ധിജി തന്റെ ആത്മകഥയില്‍ പറയുന്ന ഏക മലയാളിയും ജി. പരമേശ്വരന്‍ പിള്ളയാണ്. അദ്ദേഹം ദാദാഭായി നവറോജി, ഡബ്ല്യു.സി. ബാനര്‍ജി, സുരേന്ദ്രനാഥ ബാനര്‍ജി, ബാലഗംഗാധര തിലകന്‍, ഗോപാലകൃഷ്ണ ഗോഖലേ, സി. ശങ്കരന്‍ നായര്‍ തുടങ്ങിയ ദേശീയ നേതാക്കളോടൊപ്പം പ്രവര്‍ത്തിച്ച നേതാവും അവരുടെ സുഹൃത്തും ആയിരുന്നു. മലയാളിയായ ശങ്കരന്‍ നായര്‍, 1897ല്‍ അമരാവതി കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്ത് എത്തിയ മലയാളിയാണ്. അദ്ദേഹത്തിന് പിന്നീട് സര്‍. സ്ഥാനം ലഭിക്കുകയും വൈസ്റോയിയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ അംഗമാകുകയും ചെയ്തു. 1919 ജാലിയന്‍വാലാ വെടിവയ്പില്‍ പ്രതിഷേധിച്ചാണ് എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ നിന്നും അദ്ദേഹം രാജിവച്ചത്. ദേശീയ നേതാക്കളെ സംഭാവന ചെയ്യുക മാത്രമല്ല, സ്വാതന്ത്ര്യ സമരത്തിന്റെ വികാരോജ്വലമായ ഏടുകള്‍ക്കും കേരളം അല്ലെങ്കില്‍ പ്രത്യേകിച്ച് മലബാര്‍ സാക്ഷിയായി. മലബാറിലാണ് കോണ്‍ഗ്രസ് ആദ്യം ശക്തപ്പെട്ടത്. 1928ല്‍ പയ്യന്നൂരില്‍ നടന്ന അഖില കേരള രാഷ്ട്രീയസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവാണ്. കോണ്‍ഗ്രസിന്റെ ലക്ഷ്യം പൂര്‍ണസ്വരാജ് ആണെന്നു പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിനോട് അഭ്യര്‍ഥിക്കാന്‍ പ്രമേയം പാസാക്കിയത് ഈ സമ്മേളനത്തിലാണ്. സ്വാതന്ത്ര്യസമരകാലത്തു തന്നെ മലയാളികളുടെ ചിരകാലസ്വപ്നം ആയിരുന്നു ഐക്യകേരള രൂപീകരണം. ഇതിനുവേണ്ടി പല സമ്മേളനങ്ങളും ചര്‍ച്ചകളും പലപ്പോഴായി നടന്നു. സ്വാതന്ത്ര്യലബ്ധിയോടെ ഈ ആവശ്യത്തിനു ശക്തികൂടി.

തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ ഭൂവിഭാഗങ്ങളായി കിടന്ന കേരളം ഒന്നാകുമെന്നും തിരുവനന്തപുരം അതിന്റെ തലസ്ഥാനമാകുമെന്നും ആദ്യം പ്രവചിച്ചതില്‍ ഒരാള്‍ "സ്വദേശാഭിമാനി രാമകൃഷ്ണപിള്ള" യായിരുന്നു. അദ്ദേഹത്തെ 1910 സെപ്തംബര്‍ 26ന് തിരുവിതാംകൂര്‍ രാജകീയ ഭരണകൂടം നാടുകടത്തി. അദ്ദേഹത്തിന് അഭയം നല്‍കിയത് മലബാര്‍ ആയിരുന്നു. പാലക്കാടും പിന്നീട് കണ്ണൂരിലും താമസിക്കുന്നതിനിടയ്ക്കാണ് "കാറല്‍ മാര്‍ക്സ്", "മോഹന്‍ദാസ് ഗാന്ധി" എന്നീ പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയത്. 1916 മാര്‍ച്ച് 28ന് അദ്ദേഹം കണ്ണൂരില്‍ വച്ച് അന്ത്യശ്വാസം വലിച്ചു. അവിടെ പയ്യാമ്പലം കടപ്പുറത്ത് അന്ത്യവിശ്രമം കൊണ്ട അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം സ്വാതന്ത്ര്യലബ്ധിക്കുശേഷമാണ് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുവന്നത്. രാമകൃഷ്ണപിള്ള ഉയര്‍ത്തിയ "ഐക്യകേരളം" എന്ന വികാരം സ്വാതന്ത്ര്യലബ്ധി കാലത്താണ് ശക്തിപ്പെട്ടത്. 1928ല്‍ എറണാകുളത്ത് കൂടിയ നാട്ടുരാജ്യപ്രജാസമ്മേളനം "ഐക്യകേരളം" ആവശ്യപ്പെട്ട് പ്രമേയം പാസാക്കി. അതിനുമുന്പ് 1921 മുതല്‍ കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഈ ആവശ്യം ഉന്നയിക്കുകയായിരുന്നു. 1946ല്‍ കൊച്ചിയിലെ കേരളവര്‍മ്മ മഹാരാജാവും തന്നെ ഐക്യകേരളം എന്ന ആവശ്യം ഉന്നയിച്ചു. ആ വര്‍ഷം മാതൃഭൂമി പത്രാധിപര്‍ കെ.പി. കേശവമേനോന്റെ അധ്യക്ഷതയില്‍ ചെറുതുരുത്തിയില്‍ കൂടിയ യോഗം "ഐക്യകേരള"സമ്മേളനം വിളിച്ചുകൂട്ടാന്‍ തീരുമാനിച്ചു. 1947 ഏപ്രിലില്‍ കെ. കേളപ്പന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ കൊച്ചി മഹാരാജാവ് തന്നെ നേരിട്ട് എത്തി. പക്ഷെ ഈ സമയത്തെല്ലാം തിരുവിതാംകൂറിന്റെ സ്ഥിതി വ്യത്യസ്തമായിരുന്നു.
അവിടത്തെ ദിവാന്‍ സര്‍. സി.പി. രാമസ്വാമി അയ്യര്‍ തിരുവിതാംകൂറിനെ സ്വതന്ത്ര രാജ്യമാക്കുമെന്നും ഭൂപടത്തില്‍ ഒരു സ്വതന്ത്രരാജ്യമായി തിരുവിതാംകൂര്‍ സ്ഥാനം പിടിക്കുമെന്നും പ്രഖ്യാപിച്ചു. ഇതിനെതിരെ ശക്തിയായി പ്രതിഷേധം ഉയര്‍ന്നു. അതേസമയം ഐക്യകേരളത്തിനുവേണ്ടിയുള്ള ആവശ്യം ശക്തമായി ക്കൊണ്ടിരുന്നു. അതിനിടയില്‍ 1947 ജൂലൈ 25ന് ദിവാന്‍ സര്‍. സി.പി.യ്ക്കു വെട്ടേറ്റു. ആഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമായപ്പോള്‍, തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുനാള്‍ തന്റെ രാജ്യം ഇന്ത്യന്‍ യൂണിയനില്‍ ചേരുന്നതായി പ്രഖ്യാപിച്ചു. ആഗസ്റ്റ് 19ന് സര്‍. സി.പി.യും അവസാനത്തെ ബ്രിട്ടീഷ് റസിഡന്‍റും തിരുവിതാംകൂര്‍ വിട്ടു. ഐക്യകേരളത്തിന്റെ മുന്നോടിയായി തിരുവിതാംകൂറിനേയും കൊച്ചിയേയും ഒന്നിപ്പിച്ച് ഒരു സംസ്ഥാനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
കഴിയുന്നെത്ര കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങള്‍ ശേഖരിച്ച് യൂറോപ്പ്യന്‍ രാജ്യങ്ങളിലെത്തിച്ച് ലാഭം ഉണ്ടാക്കുക, യൂറോപ്പിലെ സാധനങ്ങള്‍ ഇവിടെ നിന്നും കൊണ്ടുപോയി വില്ക്കുക തുടങ്ങിയ ലക്ഷ്യമേ ആദ്യം ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇവിടെ നിലനിന്ന സാമൂഹ്യസ്ഥിതിയും രാജാക്കന്മാരുടെ അനൈക്യവും ആക്രമണവും എല്ലാം രാഷ്ട്രീയാധികാരം കൈക്കലാക്കാന്‍ പോര്‍ട്ടുഗീസുകാര്‍ക്ക് പ്രചോദനമായി. കോട്ട കെട്ടിയും വെടിമരുന്നും പീരങ്കിയും വലിയ തോക്കും പരിശീലനം സിദ്ധിച്ച പടയാളികളുമായി അവര്‍ കേരള രാജാക്കന്മാരെ വിറപ്പിച്ചു.
ആനയും കാലാള്‍പ്പടയും അമ്പും വില്ലും വാളും പരിചയുമായി രാജാക്കന്മാര്‍ പോര്‍ട്ടുഗീസുകാരോട് ഏറ്റുമുട്ടി. അവരെല്ലാം വെടിമരുന്നിനും പീരങ്കിക്കും മുമ്പില്‍ അടിയറവ് പറഞ്ഞ് പിന്മാറി. പോര്‍ട്ടുഗീസുകാരുടെ ശക്തി കേരളരാജാക്കന്മാരെ അസ്വസ്ഥരാക്കി. കൊച്ചി ഉള്‍പ്പെടെയുള്ള വലുതും ചെറുതുമായ രാജ്യങ്ങള്‍ അവരോട് സൗഹൃദം കൂടി. കബ്രാള്‍, അല്‍മേഡ, അല്‍ബുക്കര്‍ക്ക് തുടങ്ങി ശക്തന്മാരുടെ നേതൃത്വത്തില്‍ കേരളത്തിലെത്തിയ പോര്‍ട്ടുഗീസ് സൈന്യം അവരുടെ ശക്തി തെളിയിക്കാന്‍ തുടങ്ങി. കച്ചവടത്തിന്റേയും കടലിന്റേയും ആധിപത്യം കഴിയുന്നെത്ര നേടി എടുക്കുകയായിരുന്നു ഇവരുടെയെല്ലാം ലക്ഷ്യം. കരാര്‍ വഴി പോര്‍ട്ടുഗീസുകാര്‍ പലേടത്തും കോട്ടകെട്ടി മേധാവിത്വം ഉറപ്പിച്ചു. 1503 സെപ്റ്റംബര്‍ 27ന് ശിലയിട്ട മാനുവല്‍ കോട്ട (Fort Manuel) ആണ് പോര്‍ട്ടുഗീസുകാര്‍ കൊച്ചിയില്‍ പണിത ആദ്യത്തെ കോട്ട. ഒരു യൂറോപ്പ്യന്‍ ശക്തി ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ കോട്ടയും ഇതായിരുന്നു. പിന്നീട് കണ്ണൂരില്‍ കെട്ടിയ കോട്ടയ്ക്ക് സെന്‍റ് ആന്‍ജലോ കോട്ട (Fort St. Angelo) എന്നുപേരിട്ടു. പോര്‍ട്ടുഗീസ് താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അവിടത്തെ രാജാവ് 1505ല്‍ ഫ്രാന്‍സിസ്കോ അല്‍മേഡയെ രാജപ്രതിനിധിയായി നിയമിച്ചു. അദ്ദേഹത്തിനുശേഷമാണ് അല്‍ഫോണ്‍സോ ഡി അല്‍ബുക്ക്വെര്‍ക്ക് എത്തി. ഇങ്ങനെ പലരും പിന്നീടും വന്നു. കൊച്ചിയിലെ ഭരണത്തിലാണ് പോര്‍ട്ടുഗീസുകാര്‍ ആദ്യം പിടിമുറുക്കിയത്. ക്രമേണ കൊച്ചി രാജാവ് അവരുടെ കൈയിലെ പാവയായി മാറി. അങ്ങനെ യൂറോപ്പ്യന്‍ ശക്തി ആദ്യമായി ഇവിടത്തെ ഭരണം കൈയ്യാളി.കൊച്ചി കേന്ദ്രീകരിച്ച് കേരളം മുഴുവന്‍ വെട്ടിപ്പിടിക്കാനുള്ള തന്ത്രങ്ങള്‍ പോര്‍ട്ടുഗീസുകാര്‍ പയറ്റിക്കൊണ്ടിരുന്നു. എന്നാല്‍ ഇവരുടെ മതനയവും ഉദ്യോഗസ്ഥന്മാരുടെ അഴിമതിയും ക്രിസ്തുമതത്തില്‍ ഉണ്ടാക്കിയ ചേരിതിരിവും ജനങ്ങളുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തി. ക്രിസ്ത്യന്‍ സമുദായത്തെ റോമിലെ പോപ്പിന്റെ കീഴില്‍ കൊണ്ടുവരാനുള്ള നീക്കം സുറിയാനി ക്രിസ്ത്യാനികളെ ക്ഷുഭിതരാക്കി. ഇതിന്റെ പേരില്‍ പലേടത്തും രൂക്ഷമായ സംഘട്ടനം നടന്നു. ഇതിന്റെ ഫലമായിരുന്നു ഉദയംപേരൂര്‍ സുനഹദോസ്, കൂനന്‍കുരിശ് കലാപം എന്നിവ.
വാണിജ്യരംഗത്ത് പോര്‍ട്ടുഗീസുകാര്‍ വമ്പിച്ച മാറ്റങ്ങള്‍ വരുത്തി. കേരളീയ ഉല്പന്നങ്ങള്‍ക്ക് യൂറോപ്പില്‍ വമ്പിച്ച പ്രിയം ഉണ്ടാക്കി. യുദ്ധരംഗത്ത് പടിഞ്ഞാറന്‍ ഉപകരണങ്ങളും കുതിരപ്പടയും പോര്‍ട്ടുഗീസുകാര്‍ ഇവിടെ നടപ്പിലാക്കി. കോട്ടകെട്ടലിന്റേയും പള്ളിനിര്‍മ്മാണത്തിന്റേയും രംഗത്ത് പടിഞ്ഞാറന്‍ വാസ്തുവിദ്യ ഇവിടെ നടപ്പിലാക്കി. കേരളത്തിന്റെ പല ഭാഗത്തും പുതിയ നഗരങ്ങളുണ്ടാക്കി. അച്ചടിവിദ്യയും മതപഠനത്തിനുള്ള സെമിനാരികളും അവര്‍ കേരളത്തിന് സംഭാവന ചെയ്തു. പോര്‍ട്ടുഗീസ് ഭാഷയുമായിട്ടുള്ള ബന്ധം കേരളത്തിന് പുതിയ വിജ്ഞാനവാതിലുകള്‍ തുറന്നിട്ടു. മലയാളികള്‍ കുറെപ്പേര്‍ എങ്കിലും പോര്‍ട്ടുഗീസ് ഭാഷ പഠിച്ചു. പാശ്ചാത്യപണ്ഡിതന്മാര്‍ ഇന്ത്യയിലെ ഔഷധച്ചെടികളെപ്പറ്റി പഠനം നടത്തി. ഇന്ത്യന്‍ ഔഷധചെടികളെക്കുറിച്ച് ഗാഷ്യാ ഡാ ഓര്‍ത്താ രചിച്ച ഗ്രന്ഥം ഈ വിഷയത്തില്‍ ആദ്യത്തേതാണ്. "ചോദ്യോത്തരപുസ്തകം" സെന്‍റ് ഫ്രാന്‍സിസ് സേവ്യര്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്തു. "ചവിട്ടുനാടകം" ഒരു ജനകീയ കലയായി വികസിപ്പിച്ചതും പോര്‍ട്ടുഗീസുകാരാണ്. കശുവണ്ടി, പുകയില, ആത്തിക്ക, പേരയ്ക്ക, പിറുത്തിച്ചക്ക, പപ്പ തുടങ്ങിയ കാര്‍ഷികോല്പന്നങ്ങള്‍ കേരളത്തില്‍ കൊണ്ടുവന്ന് പ്രചരിപ്പിച്ചത് പോര്‍ട്ടുഗീസുകാരാണ്.
1604ല്‍ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി കേരളത്തിലെത്തി. അവര്‍ കോഴിക്കോട്ടെ സാമൂതിരി രാജാവുമായി ഉടമ്പടി ഒപ്പിട്ടു. ഡച്ചുകാരും ഒരു ഇന്ത്യന്‍ രാജാവുമായും ഉണ്ടാക്കിയ ആദ്യത്തെ കരാറാണിത്. കുറച്ചു കാലത്തേക്ക് പോര്‍ട്ടുഗീസുകാരും ഡച്ചുകാരും യൂറോപ്പ്യന്‍ ശക്തികളായി കേരളത്തിലുണ്ടായിരുന്നുള്ളൂ. അവര്‍ തമ്മില്‍ കൊമ്പുകോര്‍ക്കാന്‍ തുടങ്ങി. ഇതിനിടയില്‍ ക്യാപ്റ്റന്‍ കീലിംഗിന്റെ നേതൃത്വത്തില്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കപ്പലുകള്‍ കോഴിക്കോട്ട് എത്തി. പിന്നീട് ഡന്മാര്‍ക്കുകാരും ഫ്രഞ്ചുകാരും മലബാറിലെത്തി. അങ്ങോട്ട് യൂറോപ്പ്യന്‍ ശക്തികളുടെ പോര്‍ക്കളമായി കേരളം മാറി. ഡച്ചുകാരായിരുന്നു പോര്‍ട്ടുഗീസുകാരുടെ പ്രധാന ശത്രു. അവര്‍ തമ്മിലുള്ള രൂക്ഷമായ പോരാട്ടമായിരുന്നു 1663 വരെ. ആ വര്‍ഷം കൊച്ചി ഡച്ചുകാര്‍ പോര്‍ട്ടുഗീസുകാരില്‍ നിന്നും പിടിച്ചെടുത്തു. അതോടെ പോര്‍ട്ടുഗീസുകാര്‍ ഗോവയിലേക്ക് പിന്മാറി. ഡച്ചുകാരായിരുന്നു പിന്നീട് കേരളത്തിലെ പ്രധാനശക്തി.
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തന്ത്രത്തിലൂടെയാണ് കാര്യങ്ങള്‍ നീക്കിയത്. അവര്‍ ആദ്യമാദ്യം കേരളത്തിലെ രാജാക്കന്മാരോട് വലിയ കലാപങ്ങള്‍ക്കൊന്നും പോയില്ല. കരാറുകള്‍ ഉണ്ടാക്കിയും കോട്ട കെട്ടിയും അവര്‍ കച്ചവടം ഉറപ്പിച്ചു. ഫ്രഞ്ചുകാര്‍ മലബാറില്‍ മയ്യഴി എന്ന സ്ഥലം പിടിച്ചെടുത്ത് അവിടെ കേന്ദ്രീകരിച്ചു. മയ്യഴിയെ അവര്‍ പിന്നെ "മാഹി" എന്നാക്കി. ഡന്മാര്‍ക്കുകാര്‍ ഇടവാ ഏതാനും ഭാഗത്ത് കച്ചവടം നടത്തിയ ശേഷം വിടപറഞ്ഞു. ഇതിനിടയില്‍ കേരളത്തിന്റെ തെക്കുഭാഗത്തുള്ള വേണാട് എന്ന ചെറിയ രാജ്യത്ത് അധികാരത്തില്‍ വന്ന ശക്തനായ രാജാവ് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ കുളച്ചല്‍ എന്ന സ്ഥലത്തു നടത്തിയ യുദ്ധത്തിലൂടെ ഡച്ചുകാരെ തോല്പിച്ചു. അതോടെ ഡച്ചുകാരുടെ ശക്തി കേരളത്തില്‍ ക്ഷയിക്കാന്‍ തുടങ്ങി. മാര്‍ത്താണ്ഡവര്‍മ്മ അയല്‍രാജ്യങ്ങള ഓരോന്നായി പിടിച്ചെടുത്ത് രാജ്യം വിസ്തൃതമാക്കിക്കൊണ്ടിരുന്നു. അദ്ദേഹം രാജ്യത്തിന്റെ വിസ്തൃതി കൊച്ചിക്ക് സമീപം വരെ എത്തിച്ചു. കന്യാകുമാരി മുതല്‍ കൊച്ചിയുടെ അതിര്‍ത്തിവരെ നീണ്ട മാര്‍ത്താണ്ഡവര്‍മ്മയുടെ രാജ്യം പിന്നീട് "തിരുവിതാംകൂര്‍" എന്ന് അറിയപ്പെട്ടു. ആ രാജ്യത്തെ തന്ത്രശാലിയായ മാര്‍ത്താണ്ഡവര്‍മ തന്റെ കുലദൈവമായ ശ്രീപദ്മനാഭസ്വാമിക്ക് "തൃപ്പടിദാനം" എന്ന ചടങ്ങുവഴി സമര്‍പ്പിച്ചുകൊണ്ട്, തനിക്ക് രാജ്യമില്ലെന്നും താനും തന്റെ അനന്തര രാജാക്കന്മാരും "ശ്രീ പദ്മനാഭദാസന്മാര്‍" എന്ന് അറിയപ്പെടുമെന്നും പ്രഖ്യാപിച്ചു. മാര്‍ത്താണ്ഡവര്‍മ്മയ്ക്കുശേഷം അദ്ദേഹത്തിന്റെ അനന്തിരവന്‍ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ (ധര്‍മ്മരാജാവ്) അധികാരത്തില്‍ വന്നു. അദ്ദേഹത്തിന്റെ കാലത്താണ് മൈസൂറിലെ ടിപ്പുസുല്‍ത്താന്റെ മലബാര്‍ ആക്രമണം ശക്തമായത്. മലബാറിലെ പല രാജ്യങ്ങളും ടിപ്പുസുല്‍ത്താന്‍ പിടിച്ചെടുത്തു. അവിടെ നിന്നുള്ള പല രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും തിരുവിതാംകൂറില്‍ അഭയംപ്രാപിച്ചു. ഈ സമയത്ത് മൈസൂര്‍ ആക്രമണത്തെ തടയാനുള്ള ശക്തി ഡച്ചുകാര്‍ക്ക് ഇല്ലായിരുന്നു. അവര്‍ ഒരു മധ്യസ്ഥന്റെ റോളില്‍ അഭിനയിച്ചു. അതുകൊണ്ട് ടിപ്പുസുല്‍ത്താന്റെ ആക്രമണത്തിന് കുറവ് വന്നില്ല. ടിപ്പു തിരുവിതാംകൂര്‍ ലക്ഷ്യമാക്കി പടനയിച്ചു. കൊച്ചി മൈസൂറിന്റെ മേല്‍ക്കോയ്മ അംഗീകരിച്ചു. തിരുവിതാംകൂര്‍ മഹാരാജാവ് കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ ടിപ്പുവിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. ഈ സമയത്ത് കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ ഉള്‍പ്പെടെയുള്ള കേരളത്തിലെ രാജാക്കന്മാര്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെയാണ് രക്ഷകരായി കണ്ടത്. ഇംഗ്ലീഷുകാര്‍ ഈ തക്കം ശരിക്കും ഉപയോഗിച്ചു.1790 ടിപ്പുവും ഇംഗ്ലീഷുകാരും തമ്മിലുള്ള മൂന്നാം മൈസൂര്‍ യുദ്ധം ആരംഭിച്ചു. ഇംഗ്ലീഷ് സൈന്യം ശ്രീരംഗപട്ടണം ആക്രമിച്ചു. അതോടെ ആലുവാ വരെ എത്തിയ ടിപ്പുവിന്റെ സൈന്യം മൈസൂറിലേക്ക് പിന്‍തിരിഞ്ഞു. കൊച്ചിയിലെ ശക്തന്‍ തമ്പൂരാനും സാമൂതിരിയും മലബാറിലെ മറ്റ് രാജാക്കന്മാരും ഇംഗ്ലീഷുകാരോട് കൂറ് പ്രഖ്യാപിച്ചു. കണ്ണൂര്‍ ഉള്‍പ്പെടെയുള്ള മലബാര്‍ പ്രദേശങ്ങള്‍ ഇംഗ്ലീഷുകാര്‍ പിടിച്ചെടുത്തു.
1792 ഫെബ്രുവരി 22ന് ഉണ്ടാക്കിയ ശ്രീരംഗപട്ടണം കരാര്‍ വഴി മലബാറിലെ വയനാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ടിപ്പുസുല്‍ത്താന്‍ ഇംഗ്ലീഷുകാര്‍ക്ക് വിട്ടുകൊടുത്തു. ഇംഗ്ലീഷുകാര്‍ രാജാക്കന്മാര്‍ക്ക് സ്ഥാനമാനങ്ങളും പദവിയും പെന്‍ഷനും നല്‍കിയശേഷം മലബാറിനെ ഇംഗ്ലീഷുകാര്‍ ഒറ്റ ജില്ലയാക്കി, നേരിട്ട് ഭരിച്ചു. തിരുവിതാംകൂറും കൊച്ചിയുമായി ഇംഗ്ലീഷുകാര്‍ കരാര്‍ ഉണ്ടാക്കി. അതോടെ രണ്ട് രാജ്യങ്ങളും ഇംഗ്ലീഷ് മേല്‍ക്കോയ്മ അംഗീകരിച്ചു. രാജാക്കന്മാരുടെ ഭരണം നിയന്ത്രിക്കാന്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി റസിഡന്‍റ് എന്ന ഉദ്യോഗസ്ഥനെ നിയമിച്ചു. ഈ കരാറുകളും പിന്നീട് ഉണ്ടാക്കിയ കരാറുകളും തിരുവിതാംകൂറിന്റെ രാഷ്ട്രീയാധികാരം നശിപ്പിച്ചു. വയനാടിനെ സംബന്ധിച്ച് കേരളവര്‍മ പഴശ്ശിരാജ നടത്തിയ കലാപം ആണ് പിന്നീട് ഇംഗ്ലീഷുകാര്‍ക്ക് നേരിടേണ്ടിവന്നത്. 1805 നവംബര്‍ 30ന് പഴശ്ശിയുടെ അന്ത്യത്തോടെ മലബാറില്‍ ഇംഗ്ലീഷുകാര്‍ക്ക് ഭീഷണി ഒന്നും ഇല്ലാതായി. എന്നാല്‍ 1809 തിരുവിതാംകൂറില്‍ വേലുത്തമ്പി ദളവയും കൊച്ചി പ്രധാനമന്ത്രി പാലിയത്തച്ചനും ഇംഗ്ലീഷുകാര്‍ക്ക് എതിരെ നടത്തിയ കലാപം അതിവേഗം അവര്‍ അടിച്ചമര്‍ത്തി. അതിനുശേഷം കൊച്ചിയിലും തിരുവിതാംകൂറിലും രാജാക്കന്മാരാണ് ഭരിച്ചതെങ്കിലും രാഷ്ട്രീയാധികാരം ഏകദേശം നഷ്ടപ്പെട്ടിരുന്നു. 1812ല്‍ വയനാട്ടിലുണ്ടായ കുറച്ച്യ കലാപത്തേയും ഇംഗ്ലീഷുകാര്‍ അടിച്ചമര്‍ത്തി. 1858ല്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്നും ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ തിരുവിതാംകൂറിന്റേയും കൊച്ചിയുടേയും മലബാറിന്റേയും ഭരണം പുതിയ രൂപത്തിലായി. തിരുവിതാംകൂറിലും കൊച്ചിയിലും രാജാക്കന്മാര്‍ ആണ് ഭരണം നടത്തിയിരുന്നത്. അവരുടെ മുകളില്‍ ഉള്ള റസിഡന്‍റോ, പൊളിറ്റിക്കല്‍ ഏജന്‍റോ ഉണ്ടായിരുന്നു. റസിഡന്‍റിനെ നിയന്ത്രിച്ചിരുന്നത് മദ്രാസ് പ്രവിശ്യയിലെ "ഗവര്‍ണര്‍" ആയിരുന്നു. മലബാറിലെ കളക്ടറുടെ ഭരണവും മദ്രാസ് ഗവര്‍ണറുടെ കീഴിലായിരുന്നു. 1912 വരെ കല്‍ക്കട്ടയിലായിരുന്നു ഇന്ത്യയുടെ തലസ്ഥാനം. അവിടെ വൈസ്റോയി അഥവാ ഗവര്‍ണര്‍ ജനറല്‍ ആയിരുന്നു ഇന്ത്യയിലെ മേധാവി. 1912ല്‍ പിന്നീട് തലസ്ഥാനം ഡല്‍ഹിക്ക് മാറ്റി.
1885ല്‍ ആരംഭിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അതിവേഗം രാജ്യം മുഴുവന്‍ വ്യാപിക്കുന്ന ദേശീയ സംഘടനയായി മാറിക്കൊണ്ടിരുന്നു. ആദ്യമാദ്യം വര്‍ഷത്തിലൊരിക്കല്‍ യോഗം കൂടി ചില പ്രമേയങ്ങള്‍ മാത്രം പാസാക്കിക്കൊണ്ടിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇന്ത്യയിലെത്തിയ ശേഷം അതിവേഗം ഒരു സമരസംഘടനയായി മാറി. ഗാന്ധിജി ഇന്ത്യയിലെത്തുകയോ "മഹാത്മാവ്" ആകുകയോ ചെയ്യുന്നതിനു മുന്പ് അദ്ദേഹത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ രണ്ട് മലയാളികളുണ്ടായിരുന്നു. അത് സ്വദേശാഭിമാനി പത്രാധിപര്‍ രാമകൃഷ്ണപിള്ളയും,
ബാരിസ്റ്റര്‍ ജി.പി. പിള്ളയും ആണ്. രാമകൃഷ്ണപിള്ളയാണ് ആദ്യമായി മോഹന്‍ദാസ് ഗാന്ധി എന്ന പുസ്തകം എഴുതിയത്. ഗാന്ധിജിയുടെ ജീവചരിത്രം ഇത്തരത്തില്‍ ഇന്ത്യയില്‍ തന്നെ ആദ്യത്തേതാണെന്ന് പറയുന്നു. എന്നാല്‍ രാമകൃഷ്ണ പുസ്തകം എഴുതുന്നതിന് എത്രയോ മുമ്പ് ഗാന്ധിജിയുടെ ഇന്ത്യന്‍ രാഷ്ട്രീയം ഒരുങ്ങുകയും ദക്ഷിണാഫ്രിക്കന്‍ പ്രശ്നം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കുകയും അതിന് പത്രങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും ദേശവ്യാപകമായി പ്രചരണം കൊടുക്കുകയും ചെയ്ത കോണ്‍ഗ്രസ് നേതാവ് ആണ് ജി.പി. പിള്ള (ജി. പരമേശ്വരന്‍ പിള്ള). അദ്ദേഹമാണ് ബാരിസ്റ്റര്‍ ജി.പി. എന്ന പേരില്‍ ചരിത്രത്തില്‍ അറിയപ്പെടുന്നത്. ഗാന്ധിജി തന്റെ ആത്മകഥയില്‍ പറയുന്ന ഏക മലയാളിയും ജി. പരമേശ്വരന്‍ പിള്ളയാണ്. അദ്ദേഹം ദാദാഭായി നവറോജി, ഡബ്ല്യു.സി. ബാനര്‍ജി, സുരേന്ദ്രനാഥ ബാനര്‍ജി, ബാലഗംഗാധര തിലകന്‍, ഗോപാലകൃഷ്ണ ഗോഖലേ, സി. ശങ്കരന്‍ നായര്‍ തുടങ്ങിയ ദേശീയ നേതാക്കളോടൊപ്പം പ്രവര്‍ത്തിച്ച നേതാവും അവരുടെ സുഹൃത്തും ആയിരുന്നു. മലയാളിയായ ശങ്കരന്‍ നായര്‍, 1897ല്‍ അമരാവതി കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്ത് എത്തിയ മലയാളിയാണ്. അദ്ദേഹത്തിന് പിന്നീട് സര്‍. സ്ഥാനം ലഭിക്കുകയും വൈസ്റോയിയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ അംഗമാകുകയും ചെയ്തു. 1919 ജാലിയന്‍വാലാ വെടിവയ്പില്‍ പ്രതിഷേധിച്ചാണ് എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ നിന്നും അദ്ദേഹം രാജിവച്ചത്. ദേശീയ നേതാക്കളെ സംഭാവന ചെയ്യുക മാത്രമല്ല, സ്വാതന്ത്ര്യ സമരത്തിന്റെ വികാരോജ്വലമായ ഏടുകള്‍ക്കും കേരളം അല്ലെങ്കില്‍ പ്രത്യേകിച്ച് മലബാര്‍ സാക്ഷിയായി. മലബാറിലാണ് കോണ്‍ഗ്രസ് ആദ്യം ശക്തപ്പെട്ടത്. 1928ല്‍ പയ്യന്നൂരില്‍ നടന്ന അഖില കേരള രാഷ്ട്രീയസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവാണ്. കോണ്‍ഗ്രസിന്റെ ലക്ഷ്യം പൂര്‍ണസ്വരാജ് ആണെന്നു പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിനോട് അഭ്യര്‍ഥിക്കാന്‍ പ്രമേയം പാസാക്കിയത് ഈ സമ്മേളനത്തിലാണ്. സ്വാതന്ത്ര്യസമരകാലത്തു തന്നെ മലയാളികളുടെ ചിരകാലസ്വപ്നം ആയിരുന്നു ഐക്യകേരള രൂപീകരണം. ഇതിനുവേണ്ടി പല സമ്മേളനങ്ങളും ചര്‍ച്ചകളും പലപ്പോഴായി നടന്നു. സ്വാതന്ത്ര്യലബ്ധിയോടെ ഈ ആവശ്യത്തിനു ശക്തികൂടി.

തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ ഭൂവിഭാഗങ്ങളായി കിടന്ന കേരളം ഒന്നാകുമെന്നും തിരുവനന്തപുരം അതിന്റെ തലസ്ഥാനമാകുമെന്നും ആദ്യം പ്രവചിച്ചതില്‍ ഒരാള്‍ "സ്വദേശാഭിമാനി രാമകൃഷ്ണപിള്ള" യായിരുന്നു. അദ്ദേഹത്തെ 1910 സെപ്തംബര്‍ 26ന് തിരുവിതാംകൂര്‍ രാജകീയ ഭരണകൂടം നാടുകടത്തി. അദ്ദേഹത്തിന് അഭയം നല്‍കിയത് മലബാര്‍ ആയിരുന്നു. പാലക്കാടും പിന്നീട് കണ്ണൂരിലും താമസിക്കുന്നതിനിടയ്ക്കാണ് "കാറല്‍ മാര്‍ക്സ്", "മോഹന്‍ദാസ് ഗാന്ധി" എന്നീ പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയത്. 1916 മാര്‍ച്ച് 28ന് അദ്ദേഹം കണ്ണൂരില്‍ വച്ച് അന്ത്യശ്വാസം വലിച്ചു. അവിടെ പയ്യാമ്പലം കടപ്പുറത്ത് അന്ത്യവിശ്രമം കൊണ്ട അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം സ്വാതന്ത്ര്യലബ്ധിക്കുശേഷമാണ് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുവന്നത്. രാമകൃഷ്ണപിള്ള ഉയര്‍ത്തിയ "ഐക്യകേരളം" എന്ന വികാരം സ്വാതന്ത്ര്യലബ്ധി കാലത്താണ് ശക്തിപ്പെട്ടത്. 1928ല്‍ എറണാകുളത്ത് കൂടിയ നാട്ടുരാജ്യപ്രജാസമ്മേളനം "ഐക്യകേരളം" ആവശ്യപ്പെട്ട് പ്രമേയം പാസാക്കി. അതിനുമുന്പ് 1921 മുതല്‍ കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഈ ആവശ്യം ഉന്നയിക്കുകയായിരുന്നു. 1946ല്‍ കൊച്ചിയിലെ കേരളവര്‍മ്മ മഹാരാജാവും തന്നെ ഐക്യകേരളം എന്ന ആവശ്യം ഉന്നയിച്ചു. ആ വര്‍ഷം മാതൃഭൂമി പത്രാധിപര്‍ കെ.പി. കേശവമേനോന്റെ അധ്യക്ഷതയില്‍ ചെറുതുരുത്തിയില്‍ കൂടിയ യോഗം "ഐക്യകേരള"സമ്മേളനം വിളിച്ചുകൂട്ടാന്‍ തീരുമാനിച്ചു. 1947 ഏപ്രിലില്‍ കെ. കേളപ്പന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ കൊച്ചി മഹാരാജാവ് തന്നെ നേരിട്ട് എത്തി. പക്ഷെ ഈ സമയത്തെല്ലാം തിരുവിതാംകൂറിന്റെ സ്ഥിതി വ്യത്യസ്തമായിരുന്നു.
അവിടത്തെ ദിവാന്‍ സര്‍. സി.പി. രാമസ്വാമി അയ്യര്‍ തിരുവിതാംകൂറിനെ സ്വതന്ത്ര രാജ്യമാക്കുമെന്നും ഭൂപടത്തില്‍ ഒരു സ്വതന്ത്രരാജ്യമായി തിരുവിതാംകൂര്‍ സ്ഥാനം പിടിക്കുമെന്നും പ്രഖ്യാപിച്ചു. ഇതിനെതിരെ ശക്തിയായി പ്രതിഷേധം ഉയര്‍ന്നു. അതേസമയം ഐക്യകേരളത്തിനുവേണ്ടിയുള്ള ആവശ്യം ശക്തമായി ക്കൊണ്ടിരുന്നു. അതിനിടയില്‍ 1947 ജൂലൈ 25ന് ദിവാന്‍ സര്‍. സി.പി.യ്ക്കു വെട്ടേറ്റു. ആഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമായപ്പോള്‍, തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുനാള്‍ തന്റെ രാജ്യം ഇന്ത്യന്‍ യൂണിയനില്‍ ചേരുന്നതായി പ്രഖ്യാപിച്ചു. ആഗസ്റ്റ് 19ന് സര്‍. സി.പി.യും അവസാനത്തെ ബ്രിട്ടീഷ് റസിഡന്‍റും തിരുവിതാംകൂര്‍ വിട്ടു. ഐക്യകേരളത്തിന്റെ മുന്നോടിയായി തിരുവിതാംകൂറിനേയും കൊച്ചിയേയും ഒന്നിപ്പിച്ച് ഒരു സംസ്ഥാനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
1604 നവംബര്‍
കരകാണാക്കടലിലൂടെ
മലബാറില്‍ എത്തിയ ഡച്ച് സംഘം
ഈ കടലിന് അവസാനമില്ലേ?
യാത്ര തുടങ്ങിയിട്ട് ഒരു വര്‍ഷമാകാന്‍ പോകുന്നു.
കരകാണാന്‍ ഇനി എത്രനാള്‍ കാത്തിരിക്കണം?
മണല്‍ നിറഞ്ഞ തീരവും അവിടെ വിഹരിക്കുന്ന ജീവികളും പച്ചമരങ്ങള്‍ക്കിടയില്‍ അരിച്ചിറങ്ങുന്ന സൂര്യപ്രകാശവുമെല്ലാം കാണാന്‍ കൊതിച്ചിട്ട് മാസങ്ങളായി.തുണിയില്‍ വരച്ചിട്ടുള്ള പടങ്ങള്‍ നിവര്‍ത്തി അതിനു മുന്നിലിരുന്ന് നാവികര്‍ ആലോചന തുടങ്ങി. ഇനി എന്തുവന്നാലും പിന്നോട്ടില്ല. ഒന്നുകില്‍ മരണം, അല്ലെങ്കില്‍ വിജയം എന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാന്‍ അവര്‍ ദൃഢനിശ്ചയം ചെയ്തു. നെതര്‍ലന്‍ഡില്‍ നിന്നും 1603 ഡിസംബറില്‍ തിരിച്ചതു മുതല്‍ ഡച്ച് സംഘം നേരിട്ടിട്ടുള്ള പ്രതിബന്ധങ്ങള്‍ ഏറെയാണ്. കടല്‍ജീവികളോടും കടല്‍ക്കൊള്ളക്കാരോടും എത്രയോ തവണ ഏറ്റുമുട്ടി. കൊടുങ്കാറ്റില്‍ കപ്പല്‍ സംഘം പലതവണ വട്ടംചുറ്റി. ശത്രുക്കളായ സ്പെയിന്‍ , പോര്‍ട്ടുഗീസ് കപ്പല്‍ വ്യൂഹങ്ങളില്‍ നിന്നും അത്ഭുതകരമായിട്ടായിരുന്നു രക്ഷപ്പെട്ടിട്ടുള്ളത്. എല്ലാം സഹിച്ചു മുന്നേറാനുള്ള ആവേശം നല്കുന്നത് ഇന്ത്യയുടെ തെക്കേ ഭാഗത്തുള്ള മലബാര്‍ (കേരളം) ആണ്. അവിടമാണ് കുരുമുളകും ഇഞ്ചിയും ഏലവും കറുവാപ്പട്ടയുമെല്ലാം വിളയുന്ന സുഗന്ധവ്യഞ്ജന ഭൂമി. എത്രയും വേഗം അവിടെയെത്തുക, കച്ചവടത്തിനുള്ള കരാര്‍ ഉണ്ടാക്കുക അതാണ് യാത്രയുടെ മുഖ്യലക്ഷ്യം.
യാത്ര തുടങ്ങിയിട്ട് ഒരു വര്‍ഷമാകാന്‍ പോകുന്നു.
കരകാണാന്‍ ഇനി എത്രനാള്‍ കാത്തിരിക്കണം?
മണല്‍ നിറഞ്ഞ തീരവും അവിടെ വിഹരിക്കുന്ന ജീവികളും പച്ചമരങ്ങള്‍ക്കിടയില്‍ അരിച്ചിറങ്ങുന്ന സൂര്യപ്രകാശവുമെല്ലാം കാണാന്‍ കൊതിച്ചിട്ട് മാസങ്ങളായി.തുണിയില്‍ വരച്ചിട്ടുള്ള പടങ്ങള്‍ നിവര്‍ത്തി അതിനു മുന്നിലിരുന്ന് നാവികര്‍ ആലോചന തുടങ്ങി. ഇനി എന്തുവന്നാലും പിന്നോട്ടില്ല. ഒന്നുകില്‍ മരണം, അല്ലെങ്കില്‍ വിജയം എന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാന്‍ അവര്‍ ദൃഢനിശ്ചയം ചെയ്തു. നെതര്‍ലന്‍ഡില്‍ നിന്നും 1603 ഡിസംബറില്‍ തിരിച്ചതു മുതല്‍ ഡച്ച് സംഘം നേരിട്ടിട്ടുള്ള പ്രതിബന്ധങ്ങള്‍ ഏറെയാണ്. കടല്‍ജീവികളോടും കടല്‍ക്കൊള്ളക്കാരോടും എത്രയോ തവണ ഏറ്റുമുട്ടി. കൊടുങ്കാറ്റില്‍ കപ്പല്‍ സംഘം പലതവണ വട്ടംചുറ്റി. ശത്രുക്കളായ സ്പെയിന്‍ , പോര്‍ട്ടുഗീസ് കപ്പല്‍ വ്യൂഹങ്ങളില്‍ നിന്നും അത്ഭുതകരമായിട്ടായിരുന്നു രക്ഷപ്പെട്ടിട്ടുള്ളത്. എല്ലാം സഹിച്ചു മുന്നേറാനുള്ള ആവേശം നല്കുന്നത് ഇന്ത്യയുടെ തെക്കേ ഭാഗത്തുള്ള മലബാര്‍ (കേരളം) ആണ്. അവിടമാണ് കുരുമുളകും ഇഞ്ചിയും ഏലവും കറുവാപ്പട്ടയുമെല്ലാം വിളയുന്ന സുഗന്ധവ്യഞ്ജന ഭൂമി. എത്രയും വേഗം അവിടെയെത്തുക, കച്ചവടത്തിനുള്ള കരാര്‍ ഉണ്ടാക്കുക അതാണ് യാത്രയുടെ മുഖ്യലക്ഷ്യം.
ഇന്ത്യയുമായി കച്ചവടം നടത്താന്‍ 1595ല്‍ ക്യാപ്റ്റന്‍ ഹൗട്ട്മാന്‍ (Captain Houtman) ആണ് "ദി ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി' രൂപീകരിച്ചത്. പിന്നീട് ഇതുപോലെ മറ്റു കമ്പനികളുമുണ്ടായി. ഇതെല്ലാം ചേര്‍ത്താണ് "ദി യുണൈറ്റഡ് ഈസ്റ്റ് ഇന്ത്യാ കമ്പനി' 1602ല്‍ രൂപീകരിച്ചത്. അതിന്റെ ആഭിമുഖ്യത്തില്‍ അഡ്മിറല്‍ വാന്‍ഡര്‍ ഹാഗന്റെ (Admiral Steven Vander Haghen)നേതൃത്വത്തിലുള്ള കപ്പലുകളാണ് മലബാറിനെ ലക്ഷ്യമാക്കി നീങ്ങുന്നത്. ദി ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപീകരിക്കുന്നതിന് രണ്ടുവര്‍ഷം മുന്‍പ് ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് അംഗീകാരം നല്കിയിരുന്നു. പക്ഷേ അതിന്റെ പ്രതിനിധികള്‍ ഇനിയും മലബാറില്‍
( കേരളത്തില്‍ ) എത്തിയിട്ടില്ല.
യൂറോപ്പില്‍ നിന്നും കടല്‍മാര്‍ഗ്ഗം ഇന്ത്യയിലും കിഴക്കന്‍ നാടുകളിലുമെത്തുക എന്ന യൂറോപ്യന്‍ രാജാക്കന്മാരുടെ സ്വപ്നത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇതിനു വഴിതെളിച്ച പ്രധാനസംഭവം തുര്‍ക്കികളുടെ ആക്രമണമാണ്. 1453ല്‍ തുര്‍ക്കികള്‍ കോണ്‍സ്റ്റന്റിനോപ്പിള്‍ പിടിച്ചടക്കിയതോടെ യൂറോപ്പിലേക്കുള്ള വ്യാപാരത്തിന്റെ വാതിലുകള്‍ അടഞ്ഞു. കടലിലൂടെയും കരയിലൂടെയും യൂറോപ്യന്‍ വിപണിയിലെത്തിക്കൊണ്ടിരുന്ന ഇന്ത്യയിലെ തെക്കന്‍ പ്രദേശത്തുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ വരവു നിലച്ചത് അവിടത്തെ ജനങ്ങളുടെ ജീവിതത്തെ ബാധിച്ചു. കരയിലൂടെയല്ലാതെ കടലിലൂടെ യൂറോപ്പില്‍ നിന്നും ഇന്ത്യയിലെത്താനുള്ള ഒരു വഴി കണ്ടുപിടിക്കാന്‍ ഇതാണു പ്രേരണയായത്. സ്പെയിന്‍ , പോര്‍ച്ചുഗല്‍ ഫ്രാന്‍സ്, ഇംഗ്ലണ്ട് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതിനുവേണ്ടി നാവികര്‍ക്ക് സഹായവും പ്രോത്സാഹനവും നല്കി. ഇതില്‍ ആദ്യം വിജയിച്ചത് സ്പെയിന്‍കാരും പോര്‍ട്ടുഗീസുകാരുമാണ്. 1492ല്‍ സ്പെയിനിന്റെ സഹായത്തോടെ ഇന്ത്യയിലെത്താന്‍ കടലിലിറങ്ങിയ നാവികനായ ക്രിസ്റ്റഫര്‍ കൊളംബസും സംഘവും അവസാനം എത്തിച്ചേര്‍ന്നത് വടക്കേ അമേരിക്കയുടെ കിഴക്കന്‍ തീരത്തുള്ള ദ്വീപിലായിരുന്നു. അതാണ് "ഇന്ത്യ" എന്ന് 1506-ല്‍ മരിക്കുന്നതുവരെ ക്രിസ്റ്റഫര്‍ കൊളംബസ്
വിശ്വസിച്ചു. എന്നാല്‍ അമേരിഗോ വെസ്പൂച്ചിയാണ് യഥാര്‍ഥത്തില്‍ അമേരിക്ക പിന്നീട് കണ്ടുപിടിച്ചത്. 1498ല്‍ പോര്‍ട്ടുഗീസ് രാജാവായ ഇമ്മാനുവലിന്റെ സഹായത്തോടെ യാത്ര തിരിച്ച വാസ്കോഡഗാമയുടെ നേതൃത്വത്തിലുള്ള സംഘമാണ് കടലിലൂടെ ആഫ്രിക്കന്‍ മുനമ്പുചുറ്റി പിന്നീട് ഇന്ത്യയുടെ തെക്കുഭാഗത്തുള്ള മലബാറിലെ കോഴിക്കോട്ട് എത്തിയത്. ഈ സാഹസിക യാത്രയ്ക്ക് 317 ദിവസം എടുത്തു. ഈ സംഭവം ലോകചരിത്രത്തിലെ പുതിയ അധ്യായമായി മാറി. പടിഞ്ഞാറിനെ കിഴക്കുമായി ബന്ധിപ്പിക്കുന്ന കടല്‍പ്പാതയുടെ കണ്ടുപിടിത്തമാണ് പിന്നീട് ലോകത്തു നടന്ന എല്ലാ പ്രധാന ചരിത്രസംഭവങ്ങള്‍ക്കും കാരണമായി മാറിയത്.

പരസ്പരം യുദ്ധം ചെയ്തിരുന്ന മലബാറിലെ രാജാക്കന്മാരോട് പക്ഷംചേര്‍ന്നും കച്ചവടത്തിന് ഉടമ്പടികള്‍ ഉണ്ടാക്കിയും വലിയ കോട്ടകളും പണ്ടകശാലകളും കെട്ടിയും പട്ടാളത്തെ സംഘടിപ്പിച്ചും അവര്‍ മലബാറിനെ ചൊല്‍പ്പടിയില്‍ നിര്‍ത്തി. വാളും പരിചയും അമ്പും വില്ലും കുന്തവുമെല്ലാം ആയുധമാക്കി യുദ്ധം ചെയ്തിരുന്ന മലബാറിലെ രാജാക്കന്മാര്‍ക്ക് വലിയ പീരങ്കികളുടെയും തോക്കുകളുടെയും ആധുനിക രീതികള്‍ അഭ്യസിച്ചിട്ടുള്ള പോര്‍ട്ടുഗീസ് പട്ടാളം പേടിസ്വപ്നമായി മാറി. വ്യാപാരശാലകളുടെ സംരക്ഷണത്തിന് പോര്‍ട്ടുഗീസുകാര്‍ കൊച്ചിയില്‍ ഒരു വലിയ കോട്ട കെട്ടി. അതിന് അവരുടെ രാജാവിന്റെ ബഹുമാനാര്‍ഥം ഫോര്‍ട്ട് മാനുവല്‍ എന്നു നാമകരണം ചെയ്തു. 1503 സെപ്റ്റംബര്‍ 27ന് തറക്കല്ലിട്ട ഈ കോട്ടയാണ് ഇന്ത്യയില്‍ യൂറോപ്യന്മാര്‍ നിര്‍മ്മിച്ച ആദ്യകോട്ട. പിന്നീട് അവര്‍ കണ്ണൂരിലെ സെന്‍റ് ആന്‍ജലോ കോട്ട ഉള്‍പ്പെടെ മലബാറിന്റെ പലഭാഗത്തും കോട്ടകള്‍ പണിതു. കാലാകാലങ്ങളായി മലബാറില്‍ കച്ചവടത്തിലേര്‍പ്പെട്ടിരുന്ന അറബികളെ പിന്തള്ളി ആ രംഗം കൈയടക്കിയ പോര്‍ട്ടുഗീസുകാര്‍ കടലിന്റെ ആധിപത്യവും പിടിച്ചെടുത്തു. അവരെ എതിര്‍ത്ത മലബാറിലെ നാവികപ്പടയുടെ മേധാവിയായിരുന്ന കുഞ്ഞാലി മരയ്ക്കാര്‍ ഉള്‍പ്പെടെയുള്ളവരെ പോര്‍ട്ടുഗീസുകാര്‍ വധിച്ചു. മലബാറില്‍ വേരുറച്ച പോര്‍ട്ടുഗീസുകാര്‍ ഇന്ത്യയുടെ ഗോവ ഉള്‍പ്പെടെയുള്ള മറ്റു സ്ഥലങ്ങളിലേക്കും വ്യാപിക്കാന്‍ തുടങ്ങി. എന്നാല്‍ നൂറുവര്‍ഷം കൊണ്ടു പോര്‍ട്ടുഗീസുകാരുടെ നടപടികളും ഭരണവും മലബാറിലെ ജനങ്ങള്‍ക്കു മടുത്തു. അഴിമതിയും മതത്തില്‍ അവര്‍ പിന്തുടര്‍ന്ന നയവുമാണ് ജനങ്ങള്‍ അവര്‍ക്കെതിരെ തിരിയാന്‍ പ്രധാന ഹേതുവായത്. ഈ സാഹചര്യത്തിലാണ് നെതര്‍ലന്‍ഡില്‍ നിന്ന് ഡച്ച് സംഘം മലബാറില്‍ കാലുകുത്തുന്നത്.
കുഞ്ഞാലി മരയ്ക്കാര്‍
കുഞ്ഞാലി മരയ്ക്കന്മാരുടെ കുടുംബം ആദ്യം കൊച്ചിയിലും, പോര്‍ട്ടുഗീസുകാര്‍ അവിടെ എത്തിയശേഷം പൊന്നാനിയിലേയ്ക്കും പോയതായി പറയുന്നു. കടല്‍ കച്ചവടക്കാരായിരുന്ന ഇവര്‍ സാഹസികരായിരുന്നു. സാമൂതിരി ഇവരുടെ സേവനം പ്രയോജനപ്പെടുത്തി നാവികപ്പടയുടെ നായകന്മാരാക്കി. ഈ കുടുംബത്തിലെ പ്രശസ്തനായിരുന്നു കുട്ടി ആലി. അദ്ദേഹം പോര്‍ട്ടുഗീസുകാരുടെ മേധാവിത്വം തകര്‍ക്കാന്‍ കടലില്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. ക്രമേണ കുട്ടി ആലി പോര്‍ട്ടുഗീസുകാരുടെ പേടിസ്വപ്നമായി മാറി.
1528ല്‍ പോര്‍ട്ടുഗീസുകാര്‍ , കുട്ടി ആലിയെ തടവിലാക്കി. ഇതേത്തുടര്‍ന്ന് കുട്ടി ആലിയുടെ മകന്‍ കുഞ്ഞാലി രണ്ടാമന്റെ നേതൃത്വത്തില്‍ നാവികപ്പട പുനഃസംഘടിപ്പിച്ചു. കുട്ടി ആലിയെക്കാള്‍ കനത്ത ആക്രമണമാണ് കുഞ്ഞാലി രണ്ടാമന്‍ പോര്‍ട്ടുഗീസുകാര്‍ക്ക് നേരെ അഴിച്ചുവിട്ടത്. കുഞ്ഞാലി മൂന്നാമന്റെ കാലത്തും മരയ്ക്കാര്‍ നാവികപ്പട പോര്‍ട്ടുഗീസുകാര്‍ക്ക് കനത്ത നാശനഷ്ടം ഉണ്ടാക്കിക്കൊണ്ടിരുന്നു. കുഞ്ഞാലി നാലാമന്റെ കാലത്ത് സാമൂതിരിയും കുഞ്ഞാലിയും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസത്തെ മുതലെടുത്ത് പോര്‍ട്ടുഗീസുകാര്‍ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞു. 1600ല്‍ സാമൂതിരി വന്‍പടയോടെ കുഞ്ഞാലിയുടെ കോട്ട ആക്രമിച്ചു. പോര്‍ട്ടുഗീസ് സേന സാമൂതിരിയെ രഹസ്യമായി സഹായിച്ചു.കുഞ്ഞാലിയുടെ നില പരുങ്ങലിലായി. അദ്ദേഹം സാമൂതിരിയോട് മാപ്പ് അപേക്ഷിച്ചു. കീഴടങ്ങിയ കുഞ്ഞാലിയെ സാമൂതിരി ചതിയിലൂടെ പോര്‍ട്ടുഗീസുകാരെ ഏല്പിച്ചു. അവര്‍ കുഞ്ഞാലി നാലാമനെ തടവുകാരനാക്കി ഗോവയിലേയ്ക്ക് കൊണ്ടുപോയി വധിച്ചു. മലബാറിലെ ആളുകളെ ഭയപ്പെടുത്താന്‍ കുഞ്ഞാലിയുടെ തല ഉപ്പിലിട്ട് പിന്നീട് കണ്ണൂരില്‍ കൊണ്ടുവന്നു പ്രദര്‍ശിപ്പിച്ചു.
ഹോര്‍ത്തൂസ് മലബാറിക്കൂസ്
സസ്യശാസ്ത്രരംഗത്തെ മഹത് സംഭാവന
ഡച്ചുകാര്‍ കേരളത്തിനെന്നല്ല ലോകത്തിന് നല്കിയ മഹത്തായ സംഭാവനയാണ്, ' ഹോര്‍ത്തൂസ് മലബാറിക്കൂസ് ' (മലബാറിലെ സസ്യസമ്പത്ത്) എന്ന ബൃഹത്തും മഹത്തുമായ ഗ്രന്ഥം. ഇന്നും അത്ഭുതത്തോടേയും, ജിജ്ഞാസയോടും കൂടി മാത്രമേ ഈ ഗ്രന്ഥത്തെ കാണാനാകൂ. 1678-നും 1703-നും ഇടയ്ക്ക് പന്ത്രണ്ട് വാല്യങ്ങളിലായി ആസ്റ്റര്‍ഡാമില്‍ നിന്നും പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിലാണ് മലയാളലിപി ആദ്യമായി അച്ചടിയില്‍ പതിഞ്ഞതെന്ന് കരുതുന്നു. 780 സസ്യങ്ങളെക്കുറിച്ച് ലത്തിന്‍ ഭാഷയിലുള്ള വിവരണങ്ങളും 781 ചിത്രങ്ങളും ഉള്ള ഈ പുസ്തകത്തില്‍ പന്ത്രണ്ട് വാല്യങ്ങളിലായി മൊത്തം 1616 പേജുകളുണ്ടെന്ന് കണക്കാക്കുന്നു. മലയാളം, കൊങ്കിണി, പോര്‍ട്ടുഗീസ്, ഡച്ച് ഭാഷകളില്‍ ചെടികളുടെ പേര് നല്കിയിട്ടുണ്ട്. മലയാളം പേര് റോമന്‍ ലിപിയിലാണ് കൊടുത്തിരിക്കുന്നത്. ഫോളിയെ സൈസി (സാധാരണപേജിന്റെ ഇരട്ടി വലിപ്പം)ലുള്ള ഇതിലെ പേജുകളില്‍ ചിത്രങ്ങള്‍ വലുതാണ്. ' ഹോര്‍ത്തൂസ് മലബാറിക്കൂസ് ' ഇംഗ്ലീഷ്, മലയാളം എന്നിവ ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ തര്‍ജമകളുണ്ട്.എന്നാല്‍ ആദ്യപതിപ്പിന്റെ ഏതാനും കോപ്പികളേ ഇന്ത്യയില്‍ ലഭ്യമായിട്ടുള്ളൂ. ഇതില്‍ ഒന്ന് തിരുവനന്തപുരം നഗരത്തിലെ കുര്യാത്തി വാര്‍ഡില്‍പ്പെട്ട 'അവിട്ടം തിരുനാള്‍ ഗ്രന്ഥശാല'യിലുണ്ട്. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ അകാലത്തില്‍ മരിച്ചുപോയ രാജകുമാരന്റെ പേരാണ് ' അവിട്ടം തിരുനാള്‍ '. രാജഭരണകാലത്ത് ആ പേരില്‍ ആരംഭിച്ച ലൈബ്രറിക്ക് രാജകൊട്ടാരം ആണ് 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' സംഭാവന ചെയ്തത്. ഇത് സംരക്ഷിയ്ക്കാന്‍ മലയാളത്തിലെ പ്രമുഖ പത്രമായ 'മാതൃഭൂമി' ലൈബ്രറിയ്ക്ക് സഹായം നല്കി. അച്ചടിയുടെ ആദ്യരൂപം ഉള്‍ക്കൊള്ളുന്ന ഈ പുസ്തകം കാണാന്‍ ധാരാളം വിജ്ഞാനപ്രേമികള്‍ ഇന്നും ഈ ലൈബ്രറി സന്ദര്‍ശിക്കുന്നു.
ന്യൂഹാഫ് തുടക്കമിട്ടു; വാന്‍റീഡ് ലക്ഷ്യംകണ്ടു
കൊച്ചിയിലെ ഡച്ച് കമാണ്ടര്‍ ആയിരുന്ന (1673-77) ഹെന്‍ഡ്രിക്ക് ആന്‍ഡ്രിയാന്‍ വാന്‍റീഡ് ആണ് 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' നിര്‍മ്മാണത്തിന് നേതൃത്വം നല്കിയത്. നെതര്‍ലണ്ടില്‍ 1636-ല്‍ , ഡ്രാക്കന്‍സ്റ്റീന്‍ പ്രഭുവായിരുന്ന ഏണസ്റ്റ് വാന്‍റീഡിന്റേയും എലിസബത്ത് ഉത്തേനേവിന്റേയും മകനായി ജനിച്ച വാന്‍റീഡ് ഇരുപതാം വയസില്‍ ആണ് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ ചേര്‍ന്നത്. ഒരു സാധാരണ ഭടനായി കൊച്ചിയില്‍ എത്തിയ വാന്‍റീഡ് പോര്‍ട്ടുഗീസുകാര്‍ക്ക് എതിരെ നടന്ന നീക്കത്തിലാണ് ശ്രദ്ധേയനായത്. ഇതേത്തുടര്‍ന്ന് അദ്ദേഹം ക്യാപ്റ്റന്‍ റാങ്കിലേയ്ക്ക് ഉയര്‍ത്തപ്പെട്ടു. സിലോണ്‍ (ശ്രീലങ്ക) ക്യാപ്റ്റന്‍ , അവിടത്തേയും ഇന്ത്യയിലേയും സൈനികമേധാവി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന വാന്‍റീഡ് പിന്നീട് മലബാര്‍ കമാന്‍ഡര്‍ ആയി. ആ സമയത്താണ് ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ നിര്‍മ്മാണത്തിന് നേതൃത്വം കൊടുത്തത്.

വാന്‍റീഡിനോടൊപ്പം പോര്‍ട്ടുഗീസുകാരില്‍ നിന്നും കൊച്ചി പിടിയ്ക്കാന്‍ എത്തിയ മറ്റൊരു വ്യക്തിയായിരുന്നു ഡച്ച് ക്യാപ്റ്റന്‍ ജോണ്‍ ന്യൂഹാഫ്; 1661 മുതല്‍ 66 വരെ കൊല്ലത്തും തൂത്തുക്കുടിയിലും സേവനം അനുഷ്ഠിച്ചിട്ടുള്ള ന്യൂഹാഫ്, ദക്ഷിണ കേരളത്തില്‍ ഡച്ച് മേധാവിത്വം ഉറപ്പിയ്ക്കാന്‍ ഓടിനടക്കുന്നതിനിടയില്‍ ഇവിടത്തെ ഔഷധസസ്യങ്ങളെപ്പറ്റിയും ജീവികളെപ്പറ്റിയും പഠനം നടത്തിയത് രേഖപ്പെടുത്താന്‍ സമയം കണ്ടെത്തിയിരുന്നു. കറുവാമരത്തില്‍ നിന്നും കര്‍പ്പൂരം (Camphor) ഉണ്ടാക്കുന്ന വിധവും, ഇഞ്ചിയ്ക്ക് സാദൃശ്യമുള്ള കച്ചോലം കയറ്റി അയയ്ക്കുന്നതും കുടകപ്പാലയില്‍ നിന്നും ഔഷധം ഉണ്ടാക്കുന്ന വിധവുമെല്ലാം ന്യൂഹാഫ് രേഖപ്പെടുത്തിയിട്ടുണ്ട്. അന്ന് ലഭ്യമായ എല്ലാ മരുന്നുചെടികളുടേയും ഔഷധഗുണം മാത്രമല്ല അവ ഏതെല്ലാം രോഗത്തിന് ഉപയോഗിക്കാന്‍ കഴിയുമെന്ന് ഒരു വൈദ്യനെപ്പോലെ ന്യൂഹാഫ് വിവരിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷമാണ് വാന്‍റീഡ് ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥ രചനയ്ക്ക് നേതൃത്വം കൊടുത്തത്. ഇതില്‍നിന്ന് താഴെ പറയുന്ന കാര്യങ്ങള്‍ അനുമാനിയ്ക്കാം.
ഔഷധവിജ്ഞാനത്തെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും സമഗ്രവിവരങ്ങള്‍ നല്കുന്ന താളിയോല ഗ്രന്ഥങ്ങള്‍ കേരളത്തിലുണ്ടായിരുന്നു. ഇതേപ്പറ്റി വിവരണം നല്കാന്‍ കഴിയുന്ന പണ്ഡിതന്മാരും അന്ന് ജീവിച്ചിരുന്നു. ഔഷധചെടികളില്‍ നിന്നും ഉണ്ടാക്കുന്ന മരുന്നുകള്‍ ഉപയോഗിച്ചാണ് അന്ന് വൈദ്യന്മാര്‍ രോഗികളെ ശുശ്രൂഷിച്ചിരുന്നത്. ഇങ്ങനെയുള്ള വൈദ്യന്മാരില്‍ നിന്നായിരിയ്ക്കാം ന്യൂഹാഫ് ആദ്യമായി വിവരങ്ങള്‍ ശേഖരിച്ചത്.
വാന്‍റീഡ് കൊച്ചിയിലെ കമാണ്ടര്‍ ആയി എത്തുന്ന സമയത്ത് യൂറോപ്പില്‍ മരുന്നുകള്‍ക്കു വേണ്ടിയുള്ള ഗവേഷണം ശക്തിപ്പെട്ടുകഴിഞ്ഞിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ മാത്രമല്ല, കോളനികളിലും മരുന്നിന്റെ ആവശ്യം കൂടുതലായി. ഇന്ത്യയില്‍ നിന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നും അറബികള്‍ ശേഖരിച്ച് യൂറോപ്പില്‍ വിറ്റിരുന്ന മരുന്നുകള്‍ കൃത്യസമയത്ത് കിട്ടാതെയായി. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കിഴക്കന്‍ തലസ്ഥാനമായ ബറ്റേവിയയിലെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം സിലോണില്‍ മരുന്നുകള്‍ക്കുള്ള അന്വേഷണവും തുടങ്ങിയിരുന്നു. ഇതെല്ലാം ആയിരിയ്ക്കാം കേരളത്തിലെ സസ്യശാസ്ത്രത്തെ സംബന്ധിച്ച ഒരു ബൃഹത്ത് ഗ്രന്ഥം നിര്‍മ്മിക്കാന്‍ വാന്‍റീഡിനെ പ്രേരിപ്പിച്ചത്. വിദഗ്ദ്ധന്മാരുടെ സഹായത്തോടെ ഇത്തരം ഒരു പുസ്തകം നിര്‍മ്മിച്ചാല്‍ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് വന്‍ലാഭം ഉണ്ടാക്കാന്‍ കഴിയുമെന്ന് അദ്ദേഹം കരുതിക്കാണും. എന്നാല്‍ വാന്‍റീഡ് ഉദ്ദേശിച്ച വിധത്തിലല്ല കാര്യങ്ങള്‍ നീങ്ങിയത്. മേലധികാരികളില്‍ നിന്നും പ്രതീക്ഷ സഹായം കിട്ടിയില്ലെന്ന് മാത്രമല്ല പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. പക്ഷെ നിശ്ചയദാര്‍ഢ്യത്തോടെ വാന്‍റീഡ് മുന്നോട്ടുപോയി. കൊച്ചിയിലെ അദ്ദേഹത്തിന്റെ വീട് മരുന്നുകളുടെ ഗവേഷണശാലയാക്കി. അവിടെ ഒരു കെമിസ്റ്റിനെ നിയമിച്ചു. ഇറ്റലിക്കാരനായ ഫാദര്‍ മാത്യു എന്ന കാര്‍മ്മലീത്ത വൈദികനെയാണ് ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമിച്ചത്. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ജോഹാന്‍സ് കസേറിയസ് എന്ന പണ്ഡിതപുരോഹിതനെ നിയമിച്ചു. ഈ രംഗത്തെ വിദഗ്ദ്ധന്മാരെ ഉപയോഗിച്ച് സസ്യങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കുകയായിരുന്നു ആദ്യ നടപടി. ചെടികളെപ്പറ്റി വിവരങ്ങള്‍ ശേഖരിയ്ക്കാനും അവയുടെ ചിത്രങ്ങള്‍ വരയ്ക്കാനും പിന്നീട് ഏര്‍പ്പാടുകള്‍ ഉണ്ടാക്കി. കാട്ടിലും നാട്ടിലുമായി ചെടികളും മരങ്ങളും അന്വേഷിച്ചുനടന്ന വിദഗ്ദ്ധ സംഘത്തോടൊപ്പം അവയുടെ ചിത്രം വരയ്ക്കാന്‍ ഉണ്ടായിരുന്ന പെയിന്റര്‍മാരില്‍ പലരും വാന്‍റീഡിന്റെ കീഴില്‍ സൈന്യത്തിലുള്ളവരാണെന്ന് കരുതുന്നു. ചെമ്പ് തകിടില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കൊത്തി എടുത്തത് നെതര്‍ലണ്ട് കൊത്തുപണിക്കാരായിരുന്നു. പുസ്തകനിര്‍മ്മാണത്തിന് ഒരു വിദഗ്ദ്ധസംഘത്തെ നിയമിച്ചിരിക്കുന്നുവെന്നാണ് മനസ്സിലാകുന്നതെങ്കിലും അവരുടെ പേരുകള്‍ പൂര്‍ണമായി ലഭിച്ചിട്ടില്ല.
ഇമ്മാനുവല്‍ കാര്‍ണ്ണിറോ എന്ന പോര്‍ട്ടുഗീസുകാരനായിരുന്നു മലയാളത്തില്‍ വൈദ്യന്മാര്‍ എഴുതിയ വിവരണങ്ങള്‍ പോര്‍ട്ടുഗീസ് ഭാഷയിലേക്ക് മാറ്റിയത്. പോര്‍ട്ടുഗീസ് ഭാഷയില്‍ നിന്നും ഡച്ചുഭാഷയിലേയ്ക്ക് കമ്പനിയുടെ തര്‍ജമക്കാരെ ഉപയോഗിച്ചാണ് നടത്തിയതെന്ന് കരുതുന്നു. ലാറ്റിന്‍ ഭാഷയിലേയ്ക്ക് ഭാഷാന്തരം ചെയ്തത് ഡച്ചു വൈദികനായ കസേറിയസ് (Caseareus) ആണ്. തദ്ദേശീയ പണ്ഡിതന്മാരില്‍ പ്രമുഖര്‍ ഗൗഡസാരസ്വത ബ്രാഹ്മണരായ രംഗഭട്ട്, വിനായകഭട്ട്, അപ്പുഭട്ട് എന്നിവരും ചേര്‍ത്തലയിലെ കൊല്ലാട്ട് ഇട്ടി അച്ചുതന്‍ എന്ന ഈഴവ വൈദ്യനുമായിരുന്നു. ഇവരുടെ സാക്ഷിപത്രങ്ങള്‍ പുസ്തകത്തിലുണ്ട്. ഇട്ടി അച്ചുതന്‍ സ്വന്തം കൈപ്പടയില്‍ മലയാളത്തിലാണ് സാക്ഷ്യപത്രവും രേഖപ്പെടുത്തിയിട്ടുള്ളത്. ഇട്ടി അച്ചുതന്‍ മാത്രമാണ് വൈദ്യന്‍ എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍നിന്ന് അക്കാലത്ത് ജീവിച്ചിരുന്ന പ്രഗല്ഭനും പ്രശസ്തനുമായ വൈദ്യനായിരുന്നു ഇട്ടി അച്ചുതന്‍ എന്ന് മനസിലാക്കാം. മാത്രവുമല്ല ഇട്ടി അച്ചുതന്റെ കുടുംബപാരമ്പര്യവും പാണ്ഡിത്യവും വെളിപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ സാക്ഷിപത്രങ്ങള്‍ . ആദ്യത്തെ സാക്ഷിപത്രത്തില്‍ ഇങ്ങനെ രേഖപ്പെടുത്തി.
"കരപ്പുറത്ത്, കൊടകരപ്പള്ളി ദേശത്ത് കൊല്ലാട്ട് തറവാട്ടില്‍ ജനിച്ച് അവിടെ താമസിക്കുന്ന ജാത്യ ആചാരങ്ങളില്‍ ഈഴവനായ മലയാള വൈദ്യന്‍ ഇപ്രകാരം അറിയിക്കുന്നു. ഹെന്റ്റിക്ക് വാന്‍റീഡ് കമുദോറുടെ കല്പന അനുസരിച്ച് കോട്ടയില്‍വന്ന് പുസ്തകത്തില്‍ വിവരിച്ചിട്ടുള്ള വൃക്ഷങ്ങളും വള്ളികളും പുല്‍ക്കുലകളും വിത്തുജാതികളും കൈകാര്യം ചെയ്ത് പരിചയമുള്ളതുകൊണ്ടും നമ്മുടെ ഗ്രന്ഥങ്ങളില്‍ നിന്നും മനസ്സിലാക്കിയിട്ടുള്ളകൊണ്ടും ഓരോന്നിന്റെയും ബാഹ്യരൂപവും അതുകൊണ്ടുള്ള ചികിത്സ മുതലായതും വേര്‍തിരിച്ച് ചിത്രത്തില്‍ കാണിച്ചിരിക്കുന്ന വിധവും വ്യവസ്ഥ വരുത്തി ചിട്ടയായി ബഹുമാനപ്പെട്ട കമ്പനിയുടെ ദ്വിഭാഷിയായ മാനുവല്‍ കര്‍ണ്ണെരോട് വിവരിച്ചുപറഞ്ഞിട്ടുള്ളതാണ് എന്നതിന് മലയാളത്തിലെ സജ്ജനങ്ങളുടെ സഹായം ഇല്ലാതിരിക്കാന്‍ വേണ്ടി എഴുതിവച്ചത് 1675-മാണ്ട് ഏപ്രില്‍ 20-ന് കൊച്ചി കോട്ടയില്‍വച്ച് എഴുതിയത്.
(ഒപ്പ്) കൊല്ലോട്ട് വൈദ്യന്‍ "
നാലാമത്തെ സാക്ഷിപത്രത്തില്‍ ഇട്ടി അച്ചുതന്‍ ഇങ്ങനെ രേഖപ്പെടുത്തി:
"ഇത് കരപ്പുറം അഥവാ കൊടകരപ്പള്ളി എന്ന ദേശക്കാരനും, അച്ഛനും മുത്തച്ഛനും മുതുമുത്തച്ഛന്മാരും വൈദ്യന്മാരും, ഭിഷഗ്വരന്മാരുമായിരുന്ന കൊല്ലാട്ട് തറവാട്ടില്‍ താമസിക്കുന്ന അക്രി സത്യാനിയായ ഈഴവ ജാതിയില്‍പ്പെട്ട മലയാളി വൈദ്യനായ ഇട്ടി അച്ചുതന്‍ എന്ന ഞാന്‍ സത്യവാങ്മൂലം ചെയ്യുന്നത്. ഗവണര്‍ ഹെന്‍റി വാന്‍റീഡിന്റെ കല്പനപ്രകാരം ഞാന്‍ കൊച്ചിനഗരത്തില്‍ വരികയും ഞങ്ങളുടെ ഗ്രന്ഥത്തില്‍ എഴുതി വിവരിച്ചിട്ടുള്ളതും ദീര്‍ഘകാലത്തെ പരിചയത്തിന്റെയും പ്രയോഗത്തിന്റെയും ഫലമായി ഞാന്‍ തിരിച്ചറിഞ്ഞിട്ടുള്ളതുമായ വൃക്ഷങ്ങള്‍ , ചെറുവൃക്ഷങ്ങള്‍ , ഔഷധസസ്യങ്ങള്‍ ,വള്ളികള്‍ എന്നിവയുടെ പേരുകളും ഔഷധശക്തികളും മറ്റു ഗുണഗണങ്ങളും ബഹുമാനപ്പെട്ട സൊസൈറ്റിയുടെ ദ്വിഭാഷിയായ മാനുവല്‍ കര്‍ണ്ണെറോയെ അറിയിക്കുകയും എഴുതി എടുക്കാന്‍വേണ്ടി പറഞ്ഞുകൊടുക്കുകയും ചെയ്തിട്ടുള്ളതാകുന്നു. ഇപ്രകാരമുള്ള വിശദീകരണങ്ങളും എഴുതിയെടുക്കാന്‍ വേണ്ടിയുള്ള പറഞ്ഞുകൊടുക്കലും ഒരു സംശയവും അവശേഷിക്കാത്ത വിധം തുടര്‍ന്നു. ഞാന്‍ പറഞ്ഞതിന്റെ വിശ്വാസ്യത ഒരു മലയാളി വൈദ്യനും സംശയിക്കുന്നതല്ല. ഞാന്‍ ഇങ്ങനെ ചെയ്തതായി സ്വന്തം കൈയ്യക്ഷരത്തില്‍ എഴുതി ഒപ്പിട്ടിരിക്കുന്നു. 1675 ഏപ്രില്‍ 20-ന് കൊച്ചി നഗരത്തില്‍ വച്ചുനല്കിയത്.
ഇട്ടി അച്ചുതന്‍ , മലയാളി വൈദ്യന്‍
പുസ്തകത്തിന്റെ വിവരശേഖരണം ഏതാണ്ട് പൂര്‍ത്തിയായിരുന്നതിനാല്‍ കൊച്ചി വിടുന്നതിന് അദ്ദേഹത്തിന് മടിയില്ലായിരുന്നു. വാന്‍റീഡിന്റെ അപേക്ഷ മാനിച്ച് അദ്ദേഹത്തെ കമാണ്ടര്‍ സ്ഥാനത്തുനിന്നും കമ്പനി നീക്കി. 1677 മേയ് 13-ന് ബറ്റേവിയയിലെത്തി. പുസ്തകത്തിനുവേണ്ടിയുള്ള കൈയ്യെഴുത്തുപ്രതികളും അദ്ദേഹം കൊണ്ടുപോയി. കമ്പനി മേധാവിയായി അവിടെ പ്രവര്‍ത്തിച്ചശേഷം 1678-ല്‍ ആംസ്റ്റര്‍ഡാമിലെത്തി ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. 1678-ല്‍ ഒന്നാം വാല്യവും, 79-ല്‍ രണ്ടാം വാല്യവും പ്രസിദ്ധീകരിച്ചു. പതിനൊന്നാം വാല്യം 1692-ലും, പന്ത്രണ്ടാം വാല്യം 1693-ലും പ്രസിദ്ധീകരിക്കുമ്പോള്‍ അത് കാണാനുള്ള ഭാഗ്യം വാന്‍റീഡിന് ഇല്ലായിരുന്നു. 1684-ല്‍ വാന്‍റീഡിനെ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഏഷ്യയിലെ കമ്മിഷണര്‍ ജനറല്‍ ആയി നിയമിച്ചു. 1691-ല്‍ കൊച്ചിയിലെത്തിയ അദ്ദേഹത്തിന് അസുഖം ബാധിച്ചു. പിന്നീട് സുറത്തിലേക്ക് കപ്പല്‍മാര്‍ഗം യാത്രയായ വാന്‍റീഡ് 1691 ഡിസംബര്‍ 15ന് കപ്പലില്‍ വച്ചുതന്നെ അന്തരിച്ചു. സൂറത്തിലെ ഡച്ച് സെമിത്തേരിയില്‍ ആണ് അദ്ദേഹത്തെ സംസ്കരിച്ചത്.

No comments:
Post a Comment