Friday, 22 January 2016

LSS MODEL QUESTIONS 2015


                 എല്‍ എസ് എസ് പരീക്ഷാ  സഹായി  

എല്‍ എസ് എസ് പരീക്ഷയുമായി  ബന്ധപ്പെട്ട്  ലഭ്യമായിട്ടുള്ളതില്‍  വെച്ച് ഏറ്റവും പുതിയ ചോദ്യങ്ങള്‍ ആണ്  ഇവിടെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.ഡൌണ്‍ലോഡ്  ചെയ്യാനുള്ള സൌകര്യാര്‍ത്ഥം ഒന്നില്‍കൂടുതല്‍ ലിങ്കുകള്‍  നല്‍കിയിട്ടുണ്ട്.ഒന്ന് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ മാത്രം മറ്റൊന്ന് ഉപയോഗിക്കുക.
TEJANAM (തേജനം) LSS MODEL ACTIVITIES PREPARED BY DIET CALICUT     
DOWNLOAD  LINK 2  

 LSS MODEL EXAM 2015 WITH ANSWER KEY CONDUCTED BY BRC NILAMBUR  
                                            DOWNLOAD LINK 1
                                           DOWNLOAD LINK 2


   കെ എസ് ടി എ അക്കാദമിക്  കൗണ്‍സില്‍  LSS  മാതൃകാ  പരീക്ഷാ ചോദ്യപേപ്പര്‍, ഉത്തരസൂചിക


                                                                              DOWNLOAD LINK 1
                                                    DOWNLOAD LINK 2

LSS  MODULE  2015  PREPARED BY BRC NILAMBUR
                                            DOWNLOAD LINK 1
                                           DOWNLOAD LINK  2

2011  മുതല്‍ 2014  വരെ എല്‍ എസ്        എസ് പരീക്ഷാ  സംബന്ധിയായി ഇന്‍റെര്‍നെറ്റില്‍      ലഭ്യമായിട്ടുള്ള മുഴുവന്‍ പഠന   സഹായികളും                      
                                           DOWNLOAD LINK 1 (17.7mb)
                                          DOWNLOAD LINK 2

ഒന്നാം ക്ളാസ് മുതല്‍ നാലാം ക്ളാസ് വരെയുള്ള പഠനത്തിനിടയില്‍ കുട്ടികള്‍ ആര്‍ജിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എല്‍.എസ്.എസ് പരീക്ഷ നടക്കുക. മൂന്ന് വിഭാഗങ്ങളിലായാണ് കുട്ടികളെ വിലയിരുത്തുക. വിഭാഗം എയില്‍ പ്രവര്‍ത്തനാധിഷ്ഠിത വിലയിരുത്തലും ബിയില്‍ വസ്തുനിഷ്ഠ വിലയിരുത്തലും സിയില്‍ പോര്‍ട്ട്ഫോളിയോ വിലയിരുത്തലും നടക്കും.
(കടപ്പാട്  പരസ്പരം ബ്ലോഗ്‌  glps vadakkepuliyannur)

പ്രവര്‍ത്തനാധിഷ്ഠിതവിലയിരുത്തല്‍ (എ വിഭാഗം)

ഭാഷ, പരിസരപഠനം, ഗണിതം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളാണ് എ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുക. ചോദ്യങ്ങള്‍ സ്വയം വായിച്ച് ഉത്തരം എഴുതേണ്ട രീതിയിലാണ്. പ്രത്യേകം ഉത്തരക്കടലാസില്‍ രണ്ട് മണിക്കൂറിനുള്ളില്‍ ഉത്തരങ്ങള്‍ എഴുതി പരീക്ഷാ ചുമതലയുള്ള അധ്യാപകന് കൈമാറണം. പരീക്ഷക്കാവശ്യമായ സാമഗ്രികള്‍ ആ സമയം നല്‍കും.

വസ്തുനിഷ്ഠ ചോദ്യങ്ങള്‍ (ബി വിഭാഗം)

ഒരു മണിക്കൂറാണ് ഈ വിഭാഗത്തിന് അനുവദിച്ചിട്ടുള്ള സമയം. ഒരു ചോദ്യത്തിന് നാല് ഉത്തരങ്ങള്‍ തന്നിട്ടുള്ള മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളാണ് ഇവയില്‍ വരുക. ഭാഷ, ഗണിതം, പരിസര പഠനം എന്നിവയിലെ പുതിയതും പഴയതുമായ കാര്യങ്ങള്‍ വ്യക്തമായി പഠിച്ചിരിക്കണം. ഉത്തരമെഴുതേണ്ടത് തന്നിട്ടുള്ള ടെസ്റ്റ്ബുക്കില്‍തന്നെയാണ്.

പോര്‍ട്ട്ഫോളിയോ(സി വിഭാഗം)

         പഠനപ്രവര്‍ത്തനത്തിനിടെ കുട്ടികള്‍ തയാറാക്കിയ മികച്ച പഠനോല്‍പന്നങ്ങള്‍ ചേര്‍ത്തുവെച്ച ഫയലാണ് പോര്‍ട്ട്ഫോളിയോ. കുട്ടികളുടെ നോട്ട്പുസ്തകംതന്നെയാണ് ഇപ്രാവശ്യം വിലയിരുത്തപ്പെടുക. പോര്‍ട്ട്ഫോളിയോയെ അടിസ്ഥാനമാക്കി കുട്ടികളുമായി അഭിമുഖം നടത്തും. ഈ അഭിമുഖത്തിലൂടെ കുട്ടിയെക്കുറിച്ചും ജ്ഞാനത്തെക്കുറിച്ചും അധ്യാപകന് കൃത്യമായ വിവരം കണ്ടെത്താന്‍ കഴിയും. 
സമയക്രമം
രാവിലെ 10 മണി മുതല്‍ 12 വരെയാണ് എ വിഭാഗത്തിന്‍െറ മൂല്യനിര്‍ണയം നടത്തുക. തുടര്‍ന്ന് 12 മുതല്‍ ഒന്നു വരെയുള്ള ഒരു മണിക്കൂര്‍ മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളുമായുള്ള പരീക്ഷ നടക്കും.  ആകെ 30 മാര്‍ക്ക്. മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതണം. ഉച്ചക്ക് രണ്ടു മുതല്‍ നാലു വരെ പോര്‍ട്ട്ഫോളിയോ വിലയിരുത്തലും അഭിമുഖവും നടക്കും.

ഭാഷ

  പത്രവാര്‍ത്ത, ലഘുകുറിപ്പ്, അടിക്കുറിപ്പ്, നോട്ടീസ്, വര്‍ണന, കവിത, കത്ത്, ഡയറി, ആത്മകഥ, നിവേദനം, വിവരണം, സംഭാഷണം, യാത്രാവിവരണം, ജീവചരിത്രക്കുറിപ്പ്, കഥ, കവിത എന്നീ ശേഷീമേഖലകളില്‍നിന്നുള്ള ചോദ്യങ്ങളാണ് ഉണ്ടാവുക.

പരിസരപഠനം

ശാസ്ത്രസംബന്ധിയും ജീവിതഗന്ധിയുമായ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പരിസരപഠനം പരീക്ഷ നടക്കുക. നിരീക്ഷണം, വര്‍ഗീകരണം, യാത്രാക്കുറിപ്പ്, പ്രോജക്ട്, അറിവിന്‍െറ പ്രയോഗം, അപഗ്രഥിച്ച് നിഗമനത്തിലെത്തല്‍ എന്നീ ശേഷീമേഖലകളെ ഉള്‍ക്കൊള്ളിച്ചുള്ള ചോദ്യങ്ങള്‍ എല്‍.എസ്.എസിനു പ്രതീക്ഷിക്കാം.


ഗണിതം

സാധാരണ എല്‍.എസ്.എസ് പരീക്ഷയില്‍ കുഴക്കുന്ന ചോദ്യങ്ങളാണ് ഗണിതത്തില്‍നിന്ന് പൊതുവെ ചോദിക്കുക. എന്നാല്‍, ചോദ്യങ്ങള്‍ കൃത്യമായി വായിച്ച് മനസ്സിലാക്കിയാല്‍ ഉത്തരമെഴുതല്‍ എളുപ്പമാകും. സംഖ്യാബോധം, സങ്കലനം, ഹരണം, ഭിന്നസംഖ്യ, സമയവും ദൂരവും, വ്യവകലനം, ഗുണനം, യുക്തിസമര്‍ത്ഥനം, അളവുകള്‍, സമയം, രൂപങ്ങള്‍, പ്രായോഗിക പ്രശ്നങ്ങള്‍ എന്നീ ശേഷീമേഖലകളില്‍നിന്നുമുള്ള ചോദ്യങ്ങള്‍ പരീക്ഷയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്.

USS EXAM MODEL QUESTIONS 2015


 USS MODEL EXAM PREPARED BY DIET KANNUR

  USS MODEL EXAM PREPARED BY DIET WAYANADU .CLICK HERE TO DOWNLOAD PDF FILE


                                  മറ്റുള്ളവ

 ഡയറ്റ് തിരുവനന്തപുരം തയ്യാറാക്കിയ USS പരീക്ഷാ മാതൃകാ ചോദ്യങ്ങള്‍ താഴെ നിന്നും   ഡൌണ്‍ലോഡ് ചെയ്യാം

      Uss Model Qustions With Answers BY Diet TVM     click here



 ഡയറ്റ് കോഴിക്കോട് ഈ വര്‍ഷം തയ്യാറാക്കിയ USS പരീക്ഷാ ചോദ്യങ്ങള്‍ താഴെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം



കെ എസ് ടി എ അക്കാദമിക് കൗണ്‍സില്‍ തയ്യാറാക്കിയ USS മാതൃകാ  പരീക്ഷാ ചോദ്യപേപ്പര്‍, ഉത്തരസൂചിക സഹിതം ലഭിക്കാന്‍ ഇവിടെ ക്ലിക്കുക

 USS പരീക്ഷയുടെ യഥാര്‍ത്ഥ OMR  ഷീറ്റുകള്‍ കുട്ടികളെ മുന്‍കൂട്ടി പരിചയപ്പെടുത്തുന്നത് ഗുണകരമായിരിക്കും .
OMR SHEET  PAPER Ist
OMR SHEET PAPER iind

 നിലമ്പൂര്‍ ബി ആര്‍ സി തയ്യാറാക്കിയ USS MODULE 2015  ഇവിടെ  നിന്നും ഡൌണ്‍ലോഡ് ചെയ്യുക


2011 മുതല്‍ 2014  വരെ യു എസ് എസ്  പരീക്ഷാ  സംബന്ധിയായി ഇന്‍റെര്‍നെറ്റില്‍      ലഭ്യമായിട്ടുള്ള മുഴുവന്‍ പഠന സഹായികള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുക.ഈ ചോദ്യപേപ്പറുകളിലെ പാര്‍ട്ട് ബി വിഭാഗത്തിലെ ഒബ്ജക്റ്റീവ് ചോദ്യങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.